കുറ്റിപ്പുറം:വിവാഹ നിശ്ചയത്തിന് പോയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് 30 ഓളം പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ കുറ്റിപ്പുറം വളാഞ്ചേരി ഭാഗങ്ങളില്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ ജിയാല്‍(5)റഷീദ(30)എന്നിവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഞായറാഴ്ച ഉച്ചയോടെ ദേശീയ പാതയില്‍ സര്‍വ്വീസ് റോഡിലാണ് അപകടം.കോട്ടക്കലിൽ നിന്ന് ചമ്രവട്ടത്തേക്ക് വിവാഹ നിശ്ചയത്തിനായി പോയിരുന്ന കോട്ടക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച സ്വകാര്യ ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടണ്.ആരുവാരിപ്പാതയുടെ നിർമ്മാണ ജോലി നടക്കുന്ന പ്രദേശത്താണ് ബസ് മറിഞ്ഞത്.കുറ്റിപ്പുറം പോലീസും നാട്ടുകാരും ചേര്‍ന്നാണ് ബസ്സിനുള്ളില്‍ കുടുങ്ങി കിടന്നവരെ പുറത്ത് എടുത്ത് ആശുപത്രിയില്‍ എത്തിച്ചത്