• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഫുഡ് ഓര്‍ഡര്‍ ചെയ്യുന്നവരാണോ? പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ച് സ്വിഗ്ഗി

cntv team by cntv team
August 16, 2025
in Kerala
A A
ഫുഡ് ഓര്‍ഡര്‍ ചെയ്യുന്നവരാണോ? പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ച് സ്വിഗ്ഗി
0
SHARES
41
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫുഡ് ടെക് സ്ഥാപനമായ സ്വിഗ്ഗി ഫുഡ് ഡെലിവറി ഓര്‍ഡറുകള്‍ക്കുള്ള പ്ലാറ്റ്ഫോം ഫീസ് വീണ്ടും വര്‍ധിപ്പിച്ചു. 12 രൂപയില്‍ നിന്ന് 14 രൂപയാക്കിയാണ് വര്‍ധന. ഉത്സവ സീസണില്‍ ഉപഭോക്തൃ ഇടപാടുകളുടെ വര്‍ദ്ധനവാണ് ഇത്തരത്തിലൊരു വര്‍ധനവിന് കാരണമെന്നാണ് കമ്പനിയുടെ വാദം.

സ്വിഗ്ഗി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ പ്ലാറ്റ്ഫോം ഫീസ് ക്രമാനുഗതമായി വര്‍ധിപ്പിച്ചിരുന്നു. 2023 ഏപ്രിലില്‍ ഇത് 2 രൂപയായിരുന്നു, 2024 ജൂലൈയില്‍ 6 രൂപയായി ഉയര്‍ത്തി, വീണ്ടും 2024 ഒക്ടോബറില്‍ 10 രൂപയാക്കി. സ്വിഗ്ഗി നിലവില്‍ പ്രതിദിനം 2 ദശലക്ഷത്തിലധികം ഓര്‍ഡറുകളാണ് പ്രോസസ്സ് ചെയ്യുന്നത്. ഈ ഫീസ് വര്‍ദ്ധനവിനെക്കുറിച്ച് കമ്പനി ഒരു പൊതു പ്രസ്താവന ഇറക്കിയിട്ടില്ല.

സ്വിഗ്ഗിയും അതിന്റെ പ്രധാന എതിരാളിയായ സൊമാറ്റോയും ഉത്സവ സീസണുകളില്‍ മുന്‍പും പ്ലാറ്റ്ഫോം ഫീസ് ഉയര്‍ത്തിയയിട്ടുണ്ട്. ഫീസ് വര്‍ധിപ്പിച്ചതിനു ശേഷം ഓര്‍ഡറുകള്‍ കുറഞ്ഞാലും വര്‍ധിച്ച നിരക്കുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.

2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ കമ്പനിയുടെ അറ്റ നഷ്ടം 1,197 കോടി രൂപയായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ചെയ്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്ലാറ്റ്ഫോം ഫീസ് വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 611 കോടി രൂപയായിരുന്നു. ക്വിക്ക് കൊമേഴ്സ് വിഭാഗമായ ‘ഇന്‍സ്റ്റാമാര്‍ട്ട്’ ആണ് കൂടുതല്‍ നഷ്ടം നേരിട്ടത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ സംഭവിച്ച നഷ്ടത്തേക്കാള്‍ ഇത് വര്‍ധിച്ചു.

2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 54% വാര്‍ഷിക വളര്‍ച്ചയോടെ 4,961 കോടി രൂപയായി. ഉയര്‍ന്ന നഷ്ടത്തിന് കാരണം വെര്‍ട്ടിക്കലുകളിലുടനീളമുള്ള സ്‌കെയില്‍-ഡ്രൈവണ്‍ വളര്‍ച്ചയാണെന്ന് സ്വിഗ്ഗിയുടെ മാനേജ്‌മെന്റ് പറഞ്ഞു.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
128
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
14
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
388
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
138
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
155
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
വിവാഹം നിശ്ചയിച്ചവര്‍ക്ക് സന്തോഷ വാര്‍ത്ത; ഇടിഞ്ഞിടിഞ്ഞ് സ്വര്‍ണവില

വിവാഹം നിശ്ചയിച്ചവര്‍ക്ക് സന്തോഷ വാര്‍ത്ത; ഇടിഞ്ഞിടിഞ്ഞ് സ്വര്‍ണവില

Recent News

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

August 26, 2026
27
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

August 26, 2026
34
അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
68
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025