ചങ്ങരംകുളം:എം എൻ കുറുപ്പ് സ്മാരക കവിതാ പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയ കവയിത്രി നീതു സി സുബ്രഹ്മണ്യനെ ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല ആദരിക്കുന്നു. 16 ന് വൈകിയിട്ട് 4 മണിക്ക് ഗ്രന്ഥശാല ഹാളിൽ വെച്ചു നടക്കുന്ന ചടങ്ങ് കവി ഡോ.ഹരിയാന്ദകുമാർ ഉദ്ഘാടനം ചെയ്യും.സോമൻ ചെമ്പ്രേത്ത് മുഖ്യ പ്രഭാഷണം നിർവ്വഹിക്കും.കവിയരങ്ങ് എടപ്പാൾ സി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യും.പന്താവൂർ കൃഷ്ണൻ നമ്പൂതിരി പി കെ രാജൻ കെ വി ശശീന്ദ്രൻ ധന്യ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.











