പാലക്കാട്: സഹകരണ ബാങ്കിൽ സ്ഥാനക്കയറ്റത്തിനായി വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽക്കളത്തിനെതിരെ പൊലീസ് കേസെടുത്തു. അരിയൂർ ബാങ്ക് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാരനായിരിക്കവേ ക്ലാർക്കായി ഉദ്യോഗ കയറ്റത്തിനായി വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് പരാതി. ബീഹാറിലെ മഗധ യൂണിവേഴ്സിറ്റിയുടെ ബികോം കോർപ്പറേഷൻ സർട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. വകുപ്പുതല അന്വേഷണത്തിൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് പരാതി പൊലീസിന് കൈമാറുകയായിരുന്നു. ഗഫൂർ ജില്ലാ പഞ്ചായത്തംഗം കൂടിയാണ്.
അസി. രജിസ്ട്രാറാണ് പരാതിക്കാരൻ. ബാങ്കിലെ പ്രാദേശിക ലീഗ് നേതാവായ അബ്ദുൾ റഷീദ് ഇതേ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ട്. രണ്ട് പേർക്കെതിരെയും പൊലീസ് കേസെടുത്തു. താൻ സർട്ടിഫിക്കറ്റിനായി സമീപിച്ച സെന്റർ കബളിപ്പിച്ചത് ആണെന്ന് സംശയമുണ്ടെന്ന് ഗഫൂർ പ്രതികരിച്ചു.