തൃശ്ശൂരിലെ വോട്ട് ക്രമക്കേടിൽ കൂടുതൽ തെളിവുകൾ പുറത്തുവിടാൻ ഒരുങ്ങി എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി എസ് സുനിൽകുമാർ. തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടതനുസരിച്ച് തെളിവുകളോട് കൂടി ആരോപണങ്ങൾ ഉന്നയിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകിയതിന് പിന്നാലെയാണ് ഇന്ന് വാർത്താസമ്മേളനത്തിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അദ്ദേഹം അറിയിച്ചത്.വോട്ട് ക്രമക്കേടിൽ ബിജെപി നേതാക്കളെ പ്രതിരോധത്തിലാക്കുന്ന തെളിവുകളാണ് പുറത്തുവരാൻ സാധ്യതയുള്ളത്. ഇത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഓരോ ബൂത്തിലും ക്രമക്കേടിലൂടെ ചേർത്ത വോട്ടുകളുടെ എണ്ണം കണക്കാക്കാനുള്ള പരിശോധന കോൺഗ്രസും ആരംഭിച്ചിട്ടുണ്ട്











