കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരന് ഇരട്ടവോട്ട്. കൊല്ലത്തും,തൃശൂരിലും സുഭാഷ് ഗോപിയ്ക്ക് വോട്ടുണ്ട്. കൊല്ലത്തെ കുടുംബവീടായ ലക്ഷ്മി നിവാസ് മേൽവിലാസത്തിലാണ് സുഭാഷ് ഗോപിക്കുംഇദ്ദേഹത്തിന്റെ ഭാര്യ റാണി സുഭാഷിനും വോട്ടുള്ളത്. ഇരവിപുരം മണ്ഡലത്തിലെ 84 ആം നമ്പർ ബൂത്തിലാണ് വോട്ട്.അതേസമയം, കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുഭാഷ്‌ഗോപിക്കും ഭാര്യയ്ക്കും തൃശൂരിലും വോട്ടുണ്ടായിരുന്നു. അതിനിടെ, തൃശൂരിലെ വോട്ടര്‍പട്ടിക ക്രമക്കേട് സംബന്ധിച്ച് വ്യാപക പരാതി ഉയരുന്നതിനിടെ എംപിയായ സുരേഷ് ഗോപി ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.അതിനിടെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണം ഉണ്ടായ തൃശൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. ആരോപണങ്ങളിൽ സുരേഷ് ഗോപിയുടെ മൗനം ദുരൂഹമാണെന്നും മാന്യത ഉണ്ടെങ്കിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം തൃശൂർ ലോക്സഭാ സീറ്റിൽ ബി.ജെ.പി ചേർത്ത അനർഹ വോട്ടുകളുടെ മൊത്തം കണക്കും തെളിവുകളും പുറത്തുവിടാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും.







