തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. തിരൂർ വാടിക്കലിലാണ് സംഭവം. തിരൂർ കാട്ടിലപ്പള്ളി സ്വദേശി തുഫൈൽ (26) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് കാരണം മുൻ വൈരാഗ്യം എന്നാണ് സൂചന. വാഹനത്തിൽ പോകുമ്പോൾ നാല് പേർ ചേർന്ന് തുഫൈലിനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. കുത്തേറ്റ ഉടൻതന്നെ തുഫൈലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിരൂർ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.