പെരുമ്പിലാവ്:അക്കിക്കാവ് പന്നിത്തടം ബൈപ്പാസ് റോഡിൽ അക്കിക്കാവിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി മറിഞ്ഞ് അപകടം.അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം.അക്കിക്കാവ് ഭാഗത്തുനിന്നും കേച്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറി എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറയുകയായിരുന്നു.ഹോട്ടലുകളിൽ നിന്നും ശേഖരിക്കുന്ന വേസ്റ്റ് വെള്ളം സംസ്കരിക്കുന്നതിനായി പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണം വിട്ട ലോറി സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മറയുകയായിരുന്നു.ക്രെയിൻ ഉപയോഗിച്ച് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും ടാങ്കർ ലോറി നീക്കം ചെയ്തു.