ചങ്ങരംകുളം:അകാലത്തിൽ വിട പറഞ്ഞ പ്രിയ സുഹൃത്ത് ഹാരിസിന്റെ ഓർമ്മക്കായി കോലിക്കര നവകേരള ആർട്സ് & സ്പോർട്സ് ക്ലബും അഹല്ല്യ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.കോലിക്കര ക്ളബ്ബ് പരിസരത്ത് നടന്ന പരിപാടിയിൽ 100 ൽ പരം ആളുകൾ പരിശോധന നടത്തി.നവ കേരള ക്ലബ് സെക്രട്ടറി ഷുഹൈബ് സ്വാഗതവും പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ഇർഫാൻ അധ്യക്ഷത വഹിച്ചു. പരിപാടി ഡോക്ടര്‍ എം. കെ സലീം കോക്കൂർ ഉദ്ഘാടനം നിർവഹിച്ചു.ജിസിസി ചാപ്റ്റർ കമ്മിറ്റി മെമ്പർമാരു ടെയും പ്രവാസി സുഹൃത്തുക്കളുടെയും
മറ്റു ക്ലബ്ബ് ഭാരവാഹികളെയും നാട്ടുകാരുടെയും സാന്നിധ്യം ഉണ്ടായിരുന്നു.ക്ലബ്ബ് ട്രഷറർ സിനാൻ നന്ദിയും പറഞ്ഞു