റിയാദ് : കഴിഞ്ഞകാല പ്രവർത്തനങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്തും നേട്ടങ്ങളും പോരായ്മകളും ചർച്ച ചെയ്തും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി റിയാദ് കമ്മിറ്റി 2024-25 ലെ അർദ്ധ വാർഷിക ജനറൽ ബോഡി ചേർന്നു.ബത്ത അൽ ഷായ സെന്റർ ഹാളിൽ ചേർന്ന യോഗം സൗദി നാഷ്ണൽ കമ്മിറ്റി രക്ഷാധികാരി ഷംസു പൊന്നാനി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അൻസാർ നൈതല്ലൂർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതം പറഞ്ഞു.ഈ കാലഘട്ടത്തിൽ സംഘടനകളുടെയും കൂട്ടായ്മകളുടെയും അനിവാര്യതയെ കുറിച് മുഖ്യ പ്രഭാഷണത്തിൽ ഉപദേശക കമ്മിറ്റി ചെയർമാൻ സലിം കളക്കര പ്രതിബാധിച്ചു.ഈ കാലയളവിൽ റിയാദ് കമ്മിറ്റി നടത്തിയ പ്രവർത്തനങ്ങളുടെ വിശദ റിപ്പോർട്ട് സെക്രട്ടറി ആഷിഫ് ചങ്ങരംകുളം അവതരിപ്പിച്ചു.സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഷമീർ മേഘ അവതരിപ്പിച്ചു.റിപ്പോർട്ടുകളിന്മേൽ കാര്യ പ്രസക്തമായ ചർച്ചകൾ തന്നെ നടന്നു.ജനസേവന വിഭാഗം കൺവീനർ റസാഖ് പുറങ്ങ്
തൻ്റെ കീഴിൽ നടന്ന സേവന പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ചെയർമാൻ എംഎ ഖാദർ സാന്ത്വനം പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. തുടർന്നു നടന്ന പരിചയപ്പെടലിലും ചോദ്യോത്തര വേളയിലും സംശയനിവാരണ സദസിലും മുഴുവൻ ആളുകളുടെ പങ്കാളിത്തം യോഗത്തെ കൂടുതൽ ഊർജ്ജസ്വലമാക്കി.അംഗങ്ങളുടെ വിലപ്പെട്ട നിർദേശങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ആബിദ് പൊന്നാനി, വിഷ്ണു തുടങ്ങിയവരുടെ ഗാനാലാപനത്തോടെ തുടങ്ങിയ രണ്ടാം സെഷൻ അംഗങ്ങളെ ആവേശത്തിലാക്കി.റിയാദ് പൊതു സമൂഹത്തിനിടയിൽ പൊന്നാനിയെ അടയാളപ്പെടുത്തുന്ന രീതിയിൽ വാർഷിക പരിപാടി നടത്താൻ തീരുമാനിച്ചു. അതിനു വേണ്ടി ആദ്യഘട്ട സ്വാഗതസംഘം രൂപീകരിക്കുകയും ചെയ്തു. റിയാദിലെ പൊന്നാനി താലൂക്ക് നിവാസികൾക്കു ഉപകാരപ്പെടുന്ന രീതിയിൽ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒഴിവുകളിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തു.ബക്കർ കളിയിൽ,ഫാജിസ് പിവി,അൻവർഷാ,മുക്താർ, ജാഫർ വെളിയങ്കോട്, അനസ് m ബാവ,ഷഫീക്ക് ശംസുദ്ധീൻ,തുടങ്ങിയവർ സംസാരിച്ചു.ഡിജിറ്റൽ മെമ്പർഷിപ്പ് അപ്ഡേറ്റിനു ഐ.ടി വിഭാഗം ചെയർമാൻ സംറൂദ് അയിങ്കലം,അൽത്താഫ് കളക്കര തുടങ്ങിയവർ നേതൃത്വം നൽകി.വൈസ് പ്രസിഡൻ്റ് അസ്ലം കളക്കര ആമുഖവും പ്രോഗ്രാം കൺവീനർ അഷ്കർ.വി നന്ദിയും പറഞ്ഞു.