തൃശ്ശൂര്‍ മലക്കപ്പാറയില്‍ നാലുവയസ്സുള്ള ആദിവാസി ബാലനെ പുലി ആക്രമിച്ചു. മലക്കപ്പാറ ബീരാന്‍കുടി മേഖലയിലെ ബേബിയുടെ മകന്‍ രാഹുലിനെയാണ് പുലി ആക്രമിച്ചത്. കുഞ്ഞിന്റെ തലയ്ക്കു പിന്നിലാണ് മുറിവേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. താല്‍ക്കാലിക ഷെഡ്ഡില്‍ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുമ്പോഴാണ് രാഹുലിനെ പുലി ആക്രമിച്ചത്.











