ചങ്ങരംകുളം: പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നത് പതിവാകുന്നു.മാന്തടം കക്കിടിപ്പുറം റോഡിലാണ് ഏതാനും ആഴ്ചകളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്.പലപ്പോഴായി നാട്ടുകാർ ഫോണിൽ വിളിച്ച് പറഞ്ഞതിൻ്റെ ഭാഗമായി വാട്ടർ അതോറിറ്റിയുടെ ആളുകൾ വന്നു നോക്കി എങ്കിലും കേടുപാടുകൾ തീർത്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു.പുതുതായി നവീകരിച്ച റോഡില്‍ അഞ്ച് മീറ്ററിനുള്ളിൽ മൂന്ന് ഭാഗത്താണ് പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്നത്.പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.നാലാം വാർഡിൽ കഴിഞ്ഞ ഒൻപത് മാസമായിട്ട് പൈപ്പ് പൊട്ടി വെള്ളം പാഴായിപ്പോകുന്നത് ബന്ധപ്പെട്ടവരെ അറിയിച്ചിട്ട് പോലും അതിനും പരിഹാരമായില്ലെന്നും പരാതിയുണ്ട്.പൈപ്പ് പൊട്ടി ജലം ഒഴുകുന്നത് മൂലം പ്രദേശത്തെ റോഡുകളും തകർന്ന് കൊണ്ടിരിക്കുകയാണ്.











