• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 78 മരണം;കൊല്ലപ്പെട്ടവരിൽ ഉദരത്തിൽ കുരുന്നുമായി യുവതിയും

cntv team by cntv team
July 29, 2025
in UPDATES
A A
ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 78 മരണം;കൊല്ലപ്പെട്ടവരിൽ ഉദരത്തിൽ കുരുന്നുമായി യുവതിയും
0
SHARES
108
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസ് നഗരത്തിനു സമീപത്തായി രണ്ടിടങ്ങളിൽ വീടുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു.‌ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു യുവതിയുടെ ഉദരത്തിൽ ഏഴുമാസം പ്രായമായ കുഞ്ഞുണ്ടായിരുന്നു. സങ്കീർണമായൊരു ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തെങ്കിലും ആ കുരുന്നു ജീവനും പൊലിഞ്ഞു

ആഹാരത്തിനായി കാത്തുനിൽക്കുമ്പോഴാണ് 25 പേർ കൊല്ലപ്പെട്ടത്. എന്നാൽ ഗാസയിലെ ജനങ്ങളെ പട്ടിണിക്കിടണമെന്ന നയം ഇസ്രയേലിനില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.

ഭക്ഷണവും മരുന്നും ഉൾപ്പെടെ എത്തിക്കുന്നതിനു അൽ മവാസി, ദെയ്റൽ ബലാഹ്, ഗാസ സിറ്റി എന്നിവിടങ്ങളിൽ ദിവസവും രാവിലെ 10 മുതൽ രാത്രി 8 വരെ സൈനിക നടപടി നിർത്തിവയ്ക്കുമെന്ന് ഇസ്രയേൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഗാസയിലെ മനുഷ്യർക്ക് ആഹാരം എത്തിക്കുന്നതിനാണ് ഒന്നാമത്തെ പരിഗണനയെന്നും പലസ്തീനു രാഷ്ട്രപദവി നൽകുന്ന കാര്യത്തിൽ ഇപ്പോൾ നിലപാടെടുക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വേണ്ട നടപടിയെടുക്കാൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ട ട്രംപ്, അടിയന്തര സഹായമെത്തിക്കാൻ യുഎസ് 60 മില്യൻ ഡോളർ നൽകിയതായും പറഞ്ഞു.

ഹമാസുമായുള്ള ഇടപെടൽ അതീവ ദുഷ്കരമായെന്നു പറഞ്ഞ ട്രംപ് അവസാനത്തെ 20 ബന്ദികളെ കൈമാറാൻ അവർ തയാറാകാത്തതാണു പ്രശ്നമെന്നും സൂചിപ്പിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമറിനൊപ്പം സ്കോട്‌ലൻഡിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഗാസയിലെ ഭരണത്തിൽ ഭാവിയിൽ ഹമാസിനു പങ്കുണ്ടാകില്ലെന്ന് സ്റ്റാമർ പറഞ്ഞു.

യൂറോപ്യൻ യൂണിയന്റെ ഹൊറൈസൺ ഗവേഷണ ഫണ്ട് ഇസ്രയേലിനു നൽകുന്നതു മരവിപ്പിക്കാൻ നീക്കമുണ്ട്. ഗാസയിൽ കൂടുതൽ സഹായം എത്തിക്കാൻ ഇസ്രയേലിനുമേൽ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്. യൂറോപ്യൻ കമ്മിഷണർമാരുടെ യോഗം ഇക്കാര്യം ചർച്ച ചെയ്യും

Related Posts

മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും
UPDATES

മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും

June 16, 2026
39
പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
UPDATES

പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

June 16, 2026
88
സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു
UPDATES

സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു

June 16, 2026
18
യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി
UPDATES

യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി

June 16, 2026
35
ഏഴാംമത് മലപ്പുറം ജില്ലാ സ്പോർട്ടസ് യോഗാസനചാമ്പ്യൻ ഷിപ്പിൽ ആര്യസ് സ്കൂൾ യോഗക്ക്‌ മികച്ച മെഡൽ നേട്ടം
UPDATES

ഏഴാംമത് മലപ്പുറം ജില്ലാ സ്പോർട്ടസ് യോഗാസനചാമ്പ്യൻ ഷിപ്പിൽ ആര്യസ് സ്കൂൾ യോഗക്ക്‌ മികച്ച മെഡൽ നേട്ടം

June 16, 2026
44
ലോക രക്ത ദാതൃ ദിനത്തിൽ വിവിധ പരിപാടി കളുമായി ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി തലൂക്ക് കമ്മിറ്റി
UPDATES

ലോക രക്ത ദാതൃ ദിനത്തിൽ വിവിധ പരിപാടി കളുമായി ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി തലൂക്ക് കമ്മിറ്റി

June 16, 2026
31
Next Post
സഖാവ് കുട്ടൻ നായർ അനുസ്മരണവും പുരസ്കാര സമര്‍പ്പണവും ഇന്ന് നടക്കും

സഖാവ് കുട്ടൻ നായർ അനുസ്മരണവും പുരസ്കാര സമര്‍പ്പണവും ഇന്ന് നടക്കും

Recent News

സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി

June 16, 2026
38
‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ

‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ

June 16, 2026
253
കഫ് സിറപ്പുകള്‍ ഇനി നേരിട്ട് വാങ്ങാനാകില്ല; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം

കഫ് സിറപ്പുകള്‍ ഇനി നേരിട്ട് വാങ്ങാനാകില്ല; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം

June 16, 2026
90
ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; നടപടി നീറ്റ് പരീക്ഷാ തട്ടിപ്പ് തടയാൻ

ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; നടപടി നീറ്റ് പരീക്ഷാ തട്ടിപ്പ് തടയാൻ

June 16, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025