മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ നടന്‍ സൗബിന്‍ ഷാഹിറിന് ആശ്വാസം. സൗബിന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഹൈക്കോടതി
നല്‍കിയ മുന്‍കൂര്‍ ജാമ്യത്തില്‍ സുപ്രീംകോടതി ഇടപെട്ടില്ല. ഇതൊരു സിവില്‍ തര്‍ക്കം മാത്രമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.ലാഭ വിഹിതം കിട്ടാന്‍ സിവില്‍ കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലായിരുന്നു നടപടി.അതിനിടെ, നടന്‍ നിവിന്‍ പോളിക്ക് പൊലീസ് നോട്ടീസ് നൽകി. വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നിവിന്‍ പോളിക്ക് തലയോലപ്പറമ്പ് പൊലീസ് നോട്ടീസ് അയച്ചത്. സംവിധായകന്‍ എബ്രിഡ് ഷൈനും പൊലീസ് നോട്ടീസ് നല്‍കി. ‘ആക്ഷന്‍ ഹീറോ ബിജു 2’ സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതി.
രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജാരാക്കാന്‍ നിര്‍ദേശമുണ്ട്. നിര്‍മാതാവ് ഷംനാസ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.