• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

53 ഗ്രാം മെത്താഫെറ്റമിനുമായി രണ്ട് യുവതികളും യുവാവും പോലീസിന്റെ പിടിയിൽ

cntv team by cntv team
July 28, 2025
in Kerala
A A
53 ഗ്രാം മെത്താഫെറ്റമിനുമായി രണ്ട് യുവതികളും യുവാവും പോലീസിന്റെ പിടിയിൽ
0
SHARES
282
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുണ്ടൂര്‍: മുണ്ടൂര്‍ പൊരിയാനിയില്‍ 53.950 ഗ്രാം മെത്താഫെറ്റമിനുമായി കോഴിക്കോട്, മലപ്പുറം സ്വദേശികളായ രണ്ട് യുവതികളും യുവാവും കോങ്ങാട് പോലീസിന്റെ പിടിയിലായി. കോഴിക്കോട് ഒഞ്ചിയം മടപ്പള്ളി കോളേജ് നാദാപുരം റോഡ് സ്വദേശി കെ.വി. ആന്‍സി (30), മലപ്പുറം തിരൂരങ്ങാടി മൂന്നിയൂര്‍ വേലിമുക്ക് സ്വദേശികളായ വീണാലുങ്ങല്‍ വീട്ടില്‍ നൂറ താന്‍സി (23), ചേരക്കോട് മുല്ലുങ്ങല്‍ വീട്ടില്‍ മുഹമ്മദ് സ്വാലിഹ് (29) എന്നിവരാണ് പിടിയിലായത്.ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കോങ്ങാട് പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. ബംഗളൂരുവില്‍നിന്നാണ് ആന്‍സി മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. 2024-ല്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് ആന്‍സിയെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങിയശേഷവും ലഹരിക്കടത്ത് തുടരുകയായിരുന്നു.

ഇവരുടെ ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചതില്‍നിന്ന് കൂടുതല്‍ പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശികളായ നൂറ താന്‍സി, മുഹമ്മദ് സ്വാലിഹ് എന്നിവരെ മുണ്ടൂര്‍ പൊരിയാനി ഭാഗത്തുവെച്ച് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ആന്‍സിയില്‍നിന്ന് എംഡിഎംഎ വാങ്ങുവാന്‍ വന്നതായിരുന്നു. പ്രതികള്‍ വന്ന കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മണ്ണാര്‍ക്കാട് ഡിവൈസ്പി സന്തോഷ്‌കുമാര്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അബ്ദുള്‍ മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോങ്ങാട് ഇന്‍സ്പെക്ടര്‍ ആര്‍. സുജിത്കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ വി. വിവേക്, എഎസ്ഐമാരായ സജീഷ്, പ്രശാന്ത്, ജെയിംസ്, ഷീബ, എസ്സിപിഒമാരായ സാജിദ്, സുനില്‍, പ്രസാദ്, സിപിഒമാരായ ആര്‍. ധന്യ, വി.വി. ധന്യ, എ. സൈഫുദ്ദീന്‍ എന്നിവരും ജില്ലാ പോലീസ് ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതികളെ മയക്കുമരുന്നടക്കം പിടികൂടിയത്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Related Posts

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
Kerala

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

August 12, 2026
978
‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍
Kerala

‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

August 12, 2026
110
ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു
Crime

ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

August 12, 2026
35
സർപ്പദോഷം തീർക്കാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തു: രണ്ടുസ്ത്രീകൾ അറസ്റ്റിൽ
Kerala

സർപ്പദോഷം തീർക്കാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തു: രണ്ടുസ്ത്രീകൾ അറസ്റ്റിൽ

August 12, 2026
194
ബെംഗളുരുവിൽ നിന്നും കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി
Kerala

ബെംഗളുരുവിൽ നിന്നും കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി

August 12, 2026
492
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പത്തൊന്‍പതുകാരൻ അറസ്റ്റില്‍
Crime

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പത്തൊന്‍പതുകാരൻ അറസ്റ്റില്‍

August 12, 2026
233
Next Post
ബംഗാളിയുടെ 72.60 ലക്ഷം തട്ടിയ മലയാളികൾ പിടിയിൽ; തട്ടിപ്പ് ഓൺലൈൻ ഓഹരിനിക്ഷേപത്തിന്റെ പേരിൽ

ബംഗാളിയുടെ 72.60 ലക്ഷം തട്ടിയ മലയാളികൾ പിടിയിൽ; തട്ടിപ്പ് ഓൺലൈൻ ഓഹരിനിക്ഷേപത്തിന്റെ പേരിൽ

Recent News

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
111
പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

August 12, 2026
978
‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

August 12, 2026
110
ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

August 12, 2026
35
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025