ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ചു.അന്തരിച്ച പ്രശസ്ത കവി വട്ടം കുളം ശങ്കുണ്ണിയെ അനുസ്മരിച്ചു.കഥാകൃത്ത് കെ വി ഇസ് ഹാഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലപ്രസിഡണ്ട് പി കെ രാജൻ അധ്യക്ഷത വഹിച്ചു.സാഹിത്യകാരൻ സോമൻ ചെമ്പ്രേത്ത് വട്ടംകുളം ശങ്കുണ്ണി അനുസ്മരണം നിർവ്വഹിച്ചു.സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞു.കെ വി ശശീന്ദ്രൻ പി എസ് മനോഹരൻ പി വി നസീർ പി എൻ കൃഷ്ണൻ നമ്പൂതിരി ടി പി മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.