ബെംഗളൂരു:നഗരത്തിലെ ഹെബ്ബഗോഡിയിൽ യുവാവ് സഹോദരന്റെ 2 മക്കളെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഒരു കുട്ടി ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. യാദ്ഗിർ സ്വദേശികളായ ചന്ദ് പാഷ – രഹ്ന ദമ്പതികളുടെ മക്കളായ ഇഷാഖ് (8), ജുനൈദ് (6) എന്നിവരാണ് കൊല്ലപ്പെട്ടത്. റോഷൻ (5) ചികിത്സയിലാണ്. സംഭവത്തിൽ ചന്ദ് പാഷയുടെ സഹോദരൻ കാസിം പാഷയെ (25) പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾക്ക് മാനസിക ദൗർബല്യമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് കെട്ടിട നിർമാണ തൊഴിലാളിയായ ചന്ദ് പാഷ ജോലിക്കും രഹ്ന ബാങ്കിലും പോയ സമയത്താണ് സംഭവം. കാസിം പാഷ മുറിപൂട്ടി കുട്ടികളുടെ വായിൽ തുണി തിരുകി ചുറ്റികയും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.