കണ്ണൂര്‍: ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. തമിഴ്‌നാട് കന്യാകുമാരി പുത്തുംതുറ സ്വദേശി ആന്റണിയാണ് മരിച്ചത്. അഴീക്കോട് നിന്നും മത്സ്യബന്ധനത്തിന് എത്തിയ ബോട്ടാണ് മറിഞ്ഞത്. ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബോട്ട് മറിഞ്ഞത്. ഒമ്പത് മത്സ്യത്തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ ആറുപേര്‍ നീന്തി രക്ഷപ്പെട്ടു. മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്.