• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, December 26, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

​IMFൽ നിന്ന് ഗീതാ ഗോപിനാഥ് പടിയിറങ്ങുന്നു; സാമ്പത്തിക ശാസ്ത്രത്തിൽ നിന്ന് അകലാതെ ഹാർവാഡിൽ അധ്യാപനത്തിലേക്ക്

cntv team by cntv team
July 22, 2025
in Kerala, Latest News
A A
​IMFൽ നിന്ന് ഗീതാ ഗോപിനാഥ് പടിയിറങ്ങുന്നു; സാമ്പത്തിക ശാസ്ത്രത്തിൽ നിന്ന് അകലാതെ ഹാർവാഡിൽ അധ്യാപനത്തിലേക്ക്
0
SHARES
124
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാജ്യാന്തര നാണ്യനിധിയുടെ ഫസ്റ്റ് ഡെപ്യൂട്ടി എം ഡി എന്ന ചുമതലയിൽ നിന്ന് പടിയിറങ്ങുകയാണ് ഗീതാ ഗോപിനാഥ്. മുൻ റിസർവ് ബാങ്ക് ഗവർണറായിരുന്ന ഡോ രഘുറാം രാജൻ, കൗശിക് ബസു, അഭിജിത് സെൻ, അരവിന്ദ് സുബ്രഹ്മണ്യൻ എന്നിവരുടെ പട്ടികയിലേക്ക് ചേർന്ന് അധ്യാപനത്തിലേക്കാണ് ഗീതാ ഗോപിനാഥിന്റെ മടക്കം. ഹാർവാഡിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ ഇനാഗുറൽ ഗ്രിഗറി, അനിയ കോഫെ പ്രൊഫസർ ഓഫ് ഇക്കണോമിക്സ് എന്നാവും ഇനി ഗീതാ ഗോപിനാഥിന്റെ വിലാസം.

ഐഎംഎഫിലെ ഫസ്റ്റ് ഡെപ്യൂട്ടി എംഡിയായിരുന്ന ഗീതാ ഗോപിനാഥ് സ്ഥാനമൊഴിയുന്ന വിവരം അറിയിച്ചത് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവയാണ്. 2019ലാണ് ഹാർവാഡിലെ അധ്യാപനത്തിൽ നിന്ന് ലീവെടുത്ത് ഗീതാ ഗോപിനാഥ് രാജ്യാന്തര നാണ്യ നിധിയിലെ ചീഫ് ഇക്കണോമിസ്റ്റായി ചുമതലയേൽക്കുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഗീതാ ഗോപിനാഥ്. 2022ലാണ് ഫസ്റ്റ് ഡെപ്യൂട്ടി എംഡിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. ഒമ്പത് വർഷമാണ് ഗീതാ ഗോപിനാഥ് ഐഎംഎഫിനൊപ്പമുണ്ടായിരുന്നത്.

മികച്ച സഹപ്രവർത്തകയും അസാധാരണമായ ബൗദ്ധിക ശേഷി പ്രകടിപ്പിക്കുന്ന നേതാവുമാണ് ഗീതാ ഗോപിനാഥെന്ന് ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. ഫണ്ട് വിനിയോഗം, രാജ്യാന്തര സാന്പത്തിക ശാസ്ത്രം, പ്രൊഫഷണലിസം എന്നിവയിൽ അനിതരസാധാരണമായ മികവ് പുലർത്തുന്നയാളാണ് ഗീതാ ഗോപിനാഥെന്നും പകർച്ചവ്യാധി,ഭൗമ രാഷ്ട്രീയ പ്രശ്നങ്ങൾ, ജീവിതച്ചെലവ് പ്രതിസന്ധി, ആഗോള വ്യാപാര മേഖലയിലെ പ്രതിസന്ധി എന്നിവയുടെ കാലത്ത് ഗീതാ ഗോപിനാഥിന്റെ പ്രായോഗിക നയരൂപീകരണം ഐഎംഎഫിന് ഏറെ സഹായകമായെന്നും ജോർജീവ പറഞ്ഞു. ഗീതാ ഗോപിനാഥിന്റെ പ്രായോഗിക നയ രൂപീകരണത്തെ ഏറെ ആദരവോടെയാണ് താൻ കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു. സാമ്പത്തിക പരാധീനതയിൽ പെട്ട അർജന്റീനയ്ക്കും യുദ്ധ ഭീതിയിലാഴ്ന്ന യുക്രെയ്നും ഫണ്ടുകൾ അനുവദിക്കുന്നതിൽ ഗീതാ ഗോപിനാഥ് കാട്ടിയ അവധാനതയെയും ജോർജീവ പ്രശംസിച്ചു. ജി 7, ജി 20 പോലെയുള്ള രാജ്യാന്തര കൂട്ടായ്മകളിൽ ഐഎംഎഫിനെ ക്രിയാത്മകമായി പ്രതിനിധീകരിക്കാനും ഗീതാ ഗോപിനാഥിന് കഴിഞ്ഞിട്ടുണ്ടെന്നും ജോർജീവ.

തുടർന്ന് രാജി സ്ഥിരീകരിച്ചുകൊണ്ട് എക്സിൽ ഗീതാ ഗോപിനാഥിന്റെ പോസ്റ്റും വന്നു. “ആദ്യം ചീഫ് ഇക്കണോമിസ്റ്റായും പിന്നീട് ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായും ഐഎംഎഫിൽ ചെലവഴിക്കാനായതിൽ ഞാൻ കൃതാർത്ഥയാണ്”. സാമർത്ഥ്യവും പ്രതിബദ്ധതയുള്ള ഐഎംഎഫ് ജീവനക്കാർ, മാനേജ്‌മെന്റിലെ സഹപ്രവർത്തകർ, എക്‌സിക്യൂട്ടീവ് ബോർഡ്, രാജ്യത്തലവന്മാർ എന്നിവരുമായി അടുത്ത് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചു. അഭൂതപൂർവമായ വെല്ലുവിളികളുടെ ഒരു കാലഘട്ടത്തിൽ ഐഎംഎഫിനെ സേവിക്കാൻ ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിച്ച അവസരത്തിന് ക്രിസ്റ്റലീനയ്ക്കും അവരുടെ മുൻഗാമിയായ ക്രിസ്റ്റീൻ ലഗാർഡെയ്ക്കും നന്ദിയും അറിയിക്കുന്നുണ്ട് ഗീതാ ഗോപിനാഥ്. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും അടുത്ത തലമുറയിലെ സാമ്പത്തിക വിദഗ്ധരെ പരിശീലിപ്പിക്കുന്നതിനും അന്താരാഷ്ട്ര ധനകാര്യത്തിലും മാക്രോ ഇക്കണോമിക്‌സിലും ഗവേഷണ മേഖലയിലും പുതിയ അതിരുകൾ രചിക്കാൻ അക്കാദമിക് മേഖലയിലേക്ക് മടങ്ങുന്നു.”എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. രാജ്യാന്തര നാണ്യനിധിയിൽ നിന്നുള്ള ഗീതാ ഗോപിനാഥിന്റെ പടിയിറക്കം ചർച്ചകൾക്കും വഴിവക്കുന്നുണ്ട്.

കണ്ണൂരിൽ കുടുംബവേരുകളുള്ള ഗീതാ ഗോപിനാഥെന്ന സാമ്പത്തിക ശാസ്ത്രജ്ഞ ഇന്ത്യൻ-അമേരിക്കൻ സാമ്പത്തിക വിദഗ്ധയെന്ന നിലയിലേക്ക് വളർന്നത് അതിവേഗമായിരുന്നു. ലേഡി ശ്രീറാം കോളജിൽ നിന്ന് BA. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും MA എന്നിവ കരസ്ഥമാക്കിയ ശേഷം അമേരിക്കയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലാണ് പിഎച്ച്ഡി ചെയ്തത്. ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ബൂത്ത് സ്കൂൾ ഓഫ് ബിസിനസിലാണ് ഗീതാ ഗോപിനാഥ് ആദ്യം അധ്യാപികയായി ചേരുന്നത്. അവിടെ നിന്ന് ഹാർവാഡിലെത്തി. അക്കാദമിക മേഖലയിൽ നിന്ന് താത്കാലികമായ ഇടവേളയെടുത്താണ് ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായത്. ഫിനാൻഷ്യൽ ടൈംസിന്റെ മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ വിമൻ ഓഫ് 2021 ലും 2019 നിർവചിച്ച 50 പ്രമുഖ വ്യക്തികളുടെ ബ്ലൂംബെർഗ് പട്ടികയിലും വോഗ് ഇന്ത്യയുടെ വിമൻ ഓഫ് ദ ഇയറായുമൊക്കെ ഗീതാ ഗോപിനാഥ് അംഗീകരിക്കപ്പെട്ടു . ഗീതാ ഗോപിനാഥിന്റെ വാക്കുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കൂടുതൽ യുവ സാന്പത്തിക ശാസ്ത്രജ്ഞർ ആഗോള സന്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരുമെന്നാണ് പ്രതീക്ഷ.

Related Posts

‘ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിന്റെ ഓർമ്മ പുതുക്കുന്ന ദിനം, മാനവരാശിക്ക് എന്നും പ്രചോദനമാണ്’; ക്രിസ്‌മസ്‌ ആശംസയുമായി മുഖ്യമന്ത്രി
Kerala

‘ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിന്റെ ഓർമ്മ പുതുക്കുന്ന ദിനം, മാനവരാശിക്ക് എന്നും പ്രചോദനമാണ്’; ക്രിസ്‌മസ്‌ ആശംസയുമായി മുഖ്യമന്ത്രി

December 24, 2025
19
‘കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവരെ സഹായിക്കാൻ ഹെൽപ് ഡെസ്ക്’; ബദൽ നടപടികളുമായി സർക്കാർ
Kerala

‘കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവരെ സഹായിക്കാൻ ഹെൽപ് ഡെസ്ക്’; ബദൽ നടപടികളുമായി സർക്കാർ

December 24, 2025
122
നിരന്തരം അച്ചടക്ക ലംഘനം; സീനിയർ  സിവിൽ  പൊലീസ്  ഓഫീസർ  ഉമേഷ്  വള്ളിക്കുന്നിനെ   പൊലീസിൽ   നിന്ന്  പിരിച്ചുവിട്ടു
Kerala

നിരന്തരം അച്ചടക്ക ലംഘനം; സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിനെ പൊലീസിൽ നിന്ന് പിരിച്ചുവിട്ടു

December 24, 2025
213
വാളയാർ ആൾകൂട്ടക്കൊല; രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം
Kerala

വാളയാർ ആൾകൂട്ടക്കൊല; രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം

December 24, 2025
214
നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദ് ചെയ്യണം; രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ
Kerala

നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദ് ചെയ്യണം; രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

December 24, 2025
96
പാലക്കാട്‌ വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു
Kerala

പാലക്കാട്‌ വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു

December 24, 2025
187
Next Post
തിയറ്ററില്‍ വൻ അഭിപ്രായം, ഒടുവില്‍ ഒടിടിയില്‍ റോന്ത്

തിയറ്ററില്‍ വൻ അഭിപ്രായം, ഒടുവില്‍ ഒടിടിയില്‍ റോന്ത്

Recent News

സിനിമാ പ്രദർശനവും സംവാദവും ചങ്ങരംകുളം മാർസ് തിയേറ്ററിൽ ഞായറാഴ്ച നടക്കും

സിനിമാ പ്രദർശനവും സംവാദവും ചങ്ങരംകുളം മാർസ് തിയേറ്ററിൽ ഞായറാഴ്ച നടക്കും

December 26, 2025
11
പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന കരിങ്ങനാട് മിഠായി തെരുവ് സ്വദേശി മൊയ്തു നിര്യാതനായി

പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന കരിങ്ങനാട് മിഠായി തെരുവ് സ്വദേശി മൊയ്തു നിര്യാതനായി

December 26, 2025
56
വർണ്ണാഭമായി ചാലിശ്ശേരി എസ്.സി.യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം

വർണ്ണാഭമായി ചാലിശ്ശേരി എസ്.സി.യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം

December 26, 2025
2
ചങ്ങരംകുളം ചിയ്യാനൂരില്‍ കണ്ടെത്തിയത് 2000 വര്‍ഷം പഴക്കമുള്ള നന്നങ്ങാടി’പുരാവസ്തു ഗവേഷകരെത്തി പരിശോധന നടത്തി

ചങ്ങരംകുളം ചിയ്യാനൂരില്‍ കണ്ടെത്തിയത് 2000 വര്‍ഷം പഴക്കമുള്ള നന്നങ്ങാടി’പുരാവസ്തു ഗവേഷകരെത്തി പരിശോധന നടത്തി

December 26, 2025
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025