എടപ്പാൾ:അടിസ്ഥാന വികസനത്തിൽ പോലും ശ്രദ്ധ നൽകാത്ത എടപ്പാൾ ഗ്രാമപഞ്ചായത്ത് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയെന്ന് കെ.പി.സി.സി അംഗം അഡ്വ.എ.എം രോഹിത് അഭിപ്രായപ്പെട്ടു.8,9,10 വാർഡുകളിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാർഡ് യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം തീപന്തം ഉത്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.വി.കെ.എ മജീദ് അധ്യക്ഷനായി.സി.രവീന്ദ്രൻ,എസ്.സുധീർ,റഫീക്ക് പിലാക്കൽ,കെ.പി അച്യുതൻ,ആസിഫ് പൂക്കരത്തറ,കെ.പി രതീഷ് ,പ്രവീൺ പി,കെ രാജീവ്,കെ.വി ബാവാ,പി.മുഹമ്മദ് കുട്ടി,ബാവ,ഇസ്മയിൽ എന്നിവർ സംസാരിച്ചു .നിരവധി ആളുകൾ സഞ്ചരിക്കുന്ന അംശക്കച്ചേരി-അയിലക്കാട് റോഡ്,തലമുണ്ട മാനത്ത് കാവ് റോഡ്,അംശകച്ചേരി ഉദിനിക്കര റോഡ് എന്നിവയുടെ പണി ഉടൻ പൂർത്തിയാക്കിയില്ലങ്കിൽ ശക്തമായ സമരവുമായി യു.ഡി.എഫ് രംഗത്തുണ്ടാവുമെന്നും നേതാക്കൾ പറഞ്ഞു .പ്രതിഷേധ സമരം തലമുണ്ട മുക്കില പീടികയിൽ നിന്നും തുടങ്ങി അംശകച്ചേരിയിൽ സമാപിച്ചു.







