തൃശൂര്‍: തൃശൂരില്‍ സ്‌കൂളില്‍ പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി. സെന്റ് പോള്‍സ് സിബിഎസ്ഇ സ്‌കൂളില്‍ നിന്നാണ് പാമ്പിന് കുഞ്ഞിനെ കണ്ടെത്തിയത്. മൂന്നാം ക്ലാസില്‍ പുസ്തകങ്ങള്‍ സൂക്ഷിച്ച ഭാഗത്താണ് പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തിയത്. അധ്യാപികയും കുട്ടികളുമാണ് ആദ്യം പാമ്പിന്‍ കുഞ്ഞിനെ കണ്ടത്. പിന്നാലെ ഇതിനെ തല്ലി കൊന്നു. വിഷ പാമ്പാണിതെന്നാണ് സംശയിക്കുന്നത്.