• About Us
  • Advertise With Us
  • Contact Us
Wednesday, July 23, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നല്‍കിയ അപകീര്‍ത്തിക്കേസ് റദ്ദാക്കി

cntv team by cntv team
July 19, 2025
in Kerala, Latest News
A A
ആര്‍എല്‍വി രാമകൃഷ്ണനെതിരെ സത്യഭാമ നല്‍കിയ അപകീര്‍ത്തിക്കേസ് റദ്ദാക്കി
0
SHARES
4
VIEWS
Share on WhatsappShare on Facebook

കൊച്ചി: നര്‍ത്തകരായ ആര്‍എല്‍വി രാമകൃഷ്ണന്‍, യു ഉല്ലാസ് എന്നിവര്‍ക്കെതിരെ നൃത്താധ്യാപിക സത്യഭാമ നല്‍കിയ അപകീര്‍ത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസിലെ തുടര്‍നടപടികളാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് റദ്ദാക്കിയത്. രാമകൃഷ്ണനും ഉല്ലാസും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി.2018 ജനുവരിയില്‍ അബുദാബിയില്‍ മലയാളി അസോസിയേഷന്‍ നടത്തിയ നൃത്ത മത്സരത്തില്‍ സത്യഭാമ വിധി കര്‍ത്താവായിരുന്നു. ഇവിടെ ഹര്‍ജിക്കാര്‍ പരിശീലിപ്പിച്ച നര്‍ത്തകര്‍ പിന്തള്ളപ്പെട്ടു. ഇത് ബോധപൂര്‍വ്വമാണെന്ന് കരുതിയ ഹര്‍ജിക്കാര്‍ സത്യഭാമയെ ഫോണില്‍ ബന്ധപ്പെട്ടു. മത്സരാര്‍ത്ഥികളുടെ മുദ്രകള്‍ പലതും തെറ്റാണെന്നും നൃത്താധ്യാപകര്‍ക്ക് പോലും പിശക് പറ്റാറുണ്ടെന്നും സത്യഭാമ വിശദീകരിച്ചു. ഇത് നൃത്തഗുരുക്കന്മാര്‍ക്കെതിരായ പരാമര്‍ശമെന്ന നിലയില്‍ ഹര്‍ജിക്കാര്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതി.ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത പരാതിക്കാര്‍ അത് എഡിറ്റ് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും പ്രസിദ്ധീകരണത്തിന് നല്‍കുകയും ചെയ്‌തെന്നും സത്യഭാമ പരാതിയില്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപിക്കുന്ന പ്രസ്താവനകളും പ്രസിദ്ധീകരണത്തിന്റെ പകര്‍പ്പുകളും പരാതിയോടൊപ്പം ഹാജരാക്കിയിട്ടില്ലെന്ന് കോടതി കണക്കിലെടുത്തു. തെളിവുകളുടെ അഭാവത്തില്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു.

Related Posts

വി എസിനെ കാണാൻ ഹരിപ്പാട് കാത്തുനിന്ന് രമേശ് ചെന്നിത്തല
Kerala

വി എസിനെ കാണാൻ ഹരിപ്പാട് കാത്തുനിന്ന് രമേശ് ചെന്നിത്തല

July 23, 2025
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സൂര്യയുടെ സമ്മാനം: ‘കറുപ്പ്’ ടീസര്‍ റിലീസായി
Entertainment

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സൂര്യയുടെ സമ്മാനം: ‘കറുപ്പ്’ ടീസര്‍ റിലീസായി

July 23, 2025
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 8 ജില്ലകളിൽ യെല്ലോ അലർട്ട്

July 23, 2025
VS എന്നാൽ വലിയ സഖാവ്, ആ വാക്കിന്റെ യഥാർഥ അർഥം പഠിപ്പിച്ച നേതാവാണ്’: ബെന്യാമിൻ
Kerala

VS എന്നാൽ വലിയ സഖാവ്, ആ വാക്കിന്റെ യഥാർഥ അർഥം പഠിപ്പിച്ച നേതാവാണ്’: ബെന്യാമിൻ

July 23, 2025
ചാലിശ്ശേരിയിൽ കളി കഴിഞ്ഞ് വീട്ടിൽ എത്തിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
Kerala

ചാലിശ്ശേരിയിൽ കളി കഴിഞ്ഞ് വീട്ടിൽ എത്തിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

July 23, 2025
ജൂലൈ 26 വരെ കനത്ത മഴ തുടരും, ഏറ്റവും പുതിയ മഴ മുന്നറിയിപ്പ്; നാളെ 9 ജില്ലകൾക്ക് യെല്ലോ അലേർട്ട്
Kerala

ജൂലൈ 26 വരെ കനത്ത മഴ തുടരും, ഏറ്റവും പുതിയ മഴ മുന്നറിയിപ്പ്; നാളെ 9 ജില്ലകൾക്ക് യെല്ലോ അലേർട്ട്

July 22, 2025
Next Post
നാല് മാസത്തിനിടെ തെരുവുനായയുടെ കടിയേറ്റത് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക്; കണക്കുകള്‍ പുറത്ത്

നാല് മാസത്തിനിടെ തെരുവുനായയുടെ കടിയേറ്റത് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക്; കണക്കുകള്‍ പുറത്ത്

Recent News

വി എസിനെ കാണാൻ ഹരിപ്പാട് കാത്തുനിന്ന് രമേശ് ചെന്നിത്തല

വി എസിനെ കാണാൻ ഹരിപ്പാട് കാത്തുനിന്ന് രമേശ് ചെന്നിത്തല

July 23, 2025
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സൂര്യയുടെ സമ്മാനം: ‘കറുപ്പ്’ ടീസര്‍ റിലീസായി

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സൂര്യയുടെ സമ്മാനം: ‘കറുപ്പ്’ ടീസര്‍ റിലീസായി

July 23, 2025
വധശിക്ഷ ഉടൻ നടപ്പാക്കും; നിമിഷ പ്രിയയുടെ മോചന വാർത്തയിൽ പ്രതികരിച്ച് തലാലിന്റെ സഹോദരൻ

വധശിക്ഷ ഉടൻ നടപ്പാക്കും; നിമിഷ പ്രിയയുടെ മോചന വാർത്തയിൽ പ്രതികരിച്ച് തലാലിന്റെ സഹോദരൻ

July 23, 2025
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്,പവന് വില 75,000ത്തിന് മുകളില്‍

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്,പവന് വില 75,000ത്തിന് മുകളില്‍

July 23, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025