കടവല്ലൂരിൽ തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ചു വയസ്സുകാരന് പരിക്കേറ്റു.കടവല്ലൂർ അമ്പലംസ്റ്റോപ്പിന് സമീപത്ത് താമസിക്കുന്ന
കോട്ടപ്പുറത്ത് സന്ദീപിന്റെ മകൻ
ശ്രേയേഷിനെയാണ് തെരുവ് നായ അക്രമിച്ചത്.വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വീടിന് മുന്നിൽ നിന്നിരുന്ന ശ്രേയേഷിനെ തെരുവ്നായ ആക്രമിച്ച് പരിക്കേല്‍പിക്കുകയായിരുന്നു.പരിക്കേറ്റ ശ്രേയേഷിനെ ഉടൻ തന്നെ പഴഞ്ഞി ആരോഗ്യ കേന്ദ്രത്തിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ച് ചികിത്സ നല്‍കി.കടവല്ലൂർ എൻ.എസ്.എസ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥിയാണ്
ശ്രേയേഷ്.











