ചങ്ങരംകുളം:ആലങ്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി സ്മൃതിസംഗമം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ.സിദ്ധീഖ് പന്താവൂർ ഉദ്‌ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി.ടി.അബ്ദുൽ ഖാദർ,അടാട്ട് വാസുദേവൻ മാസ്റ്റർ എന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തി.ഹുറൈർ കൊടക്കാട്ട്,മണി മാസ്റ്റർ,മാമു വളയംകുളം,അബ്ദുള്ളക്കുട്ടി കാളാച്ചാൽ,ഫൈസൽ സ്നേഹനഗർ,ടി.കൃഷ്ണൻ നായർ,മുഹമ്മദ് കുട്ടി പെരുമുക്ക്,ഉമ്മർ മാന്തടം,അബു താഹിർ കോക്കൂർ,മുസ്തഫ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.