ചങ്ങരംകുളം:കനത്ത കാറ്റും മഴയും തുടരുന്നതിനിടെ ചങ്ങരംകുളത്ത് വീട് തകർന്നുവീണു.വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം.ചങ്ങരംകുളം പാറക്കല്‍ സ്വദേശി കുറുമ്പത്തൂര്‍ ജിതീഷിന്റെ വീടാണ് തകര്‍ന്നത്.അപകട സമയത്ത് ജിതീഷും കുടുംബവും പുറത്തായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.പഴയ വീടിനോട് ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച അടുക്കള ഭാഗമാണ് പൂര്‍ണ്ണമായും നിലം പൊത്തിയത്.വീടിന്റെ മറ്റു ഭാഗങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.വീട് പൂര്‍ണ്ണമായും പുനര്‍നിര്‍മിക്കേണ്ട അവസ്ഥയിലാണ് കുടുംബം