ആഗോള തലത്തില്‍ സ്മാര്‍ട് ടിവി സേവനങ്ങള്‍ക്ക് പ്രചാരമേറുന്നതായി പഠനം. അതിന്റെ അനന്തരഫലമെന്നോണം കേബിള്‍ ടിവി, ഓവര്‍ ദി എയര്‍ ടിവി സേവനങ്ങളുടെ ഉപയോഗം വന്‍തോതില്‍ കുറഞ്ഞുവരികയാണെന്നും നീല്‍സെന്‍ ദി ഗേജിന്റെ 2025 മേയിലെ റിപ്പോര്‍ട്ടില്‍ പറയുന്നു,ഇപ്പോഴും പരമ്പരാഗത കേബിള്‍ ടിവി ഉപയോഗിക്കുന്നവരുണ്ട്. ഒന്നിലധികം റിമോട്ടുകള്‍ ഉപയോഗിക്കുന്നതും, എളുപ്പം പഠിച്ചെടുക്കാനാവാത്ത സ്മാര്‍ട് ടിവി റിമോട്ടുകളിലെ നാവിഗേഷനുമെല്ലാം കാരണമാണ് താരതമ്യേന എളുപ്പവും വളരെ നാളായി ശീലമായതുമായ കേബിള്‍ ടിവിയെ തന്നെ ആളുകള്‍ ആശ്രയിക്കുന്നത്.വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേബിള്‍ ടിവി ഉപയോഗം അതിന്റെ പാരമ്യത്തിലെത്തിയത്. ഇപ്പോഴത് തകര്‍ച്ചയുടെ പാതയിലാണെന്ന് പഠനം വ്യക്തമാക്കുന്നു.നീല്‍സണ്‍ ദി ഗേജിന്റെ മേയിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഓണ്‍ലൈന്‍ സ്ട്രീമിങ് സേവനങ്ങള്‍ക്കാണ് ടിവിയില്‍ കാഴ്ചക്കാര്‍ കൂടുതലുള്ളത്. 44.8 ശതമാനം ഇക്കൂട്ടരാണ്. കേബിള്‍ ടിവിയുടെ കാഴ്ചക്കാര്‍ 24.1 ശതമാനവും ഓവര്‍ ദി എയര്‍ ടിവി സംപ്രേഷണത്തിന് 20.1 ശതമാനം കാഴ്ചക്കാരുമാണുള്ളത്.കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി കേബിള്‍ ടിവി സേവനദാതാക്കളുടെ വിപണിവിഹിതം ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ ട്രെന്‍ഡിന് മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.റിപ്പോര്‍ട്ട് അനുസരിച്ച് സ്ട്രീമിങ് സേവനങ്ങളില്‍ യൂട്യൂബ്, നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നീ, പ്രൈം വീഡിയോ തുടങ്ങിയവയാണ് മുന്നില്‍ഇന്ത്യയിലും സമാനമായ പ്രവണതയാണുള്ളത്. ഇന്ത്യയിലെ പേ ടിവി ഉപഭോക്താക്കളുടെ എണ്ണം 2018ല്‍ 15.1 കോടി ഉണ്ടായിരുന്നത് 2024 ആയപ്പോഴേക്കും 11.1 കോടിയായി കുറഞ്ഞുവെന്നാണ് ഓള്‍ ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ടിവി ഫെഡറേഷനും അക്കൗണ്ടിങ് കമ്പനിയായ ഇവൈ യും ചേര്‍ന്ന് പുറത്തുവിട്ട 2025 ജൂണിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2030-ഓടെ ഇത് 7.1 കോടിയെത്തുമെന്നാണ് അനുമാനം. നഗരപ്രദേശങ്ങളിലും യുവാക്കള്‍ക്കിടയിലും പരമ്പരാഗത ടിവിയേക്കാള്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത ഉപഭോഗം വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ സാഹചര്യം തിരിച്ചറിഞ്ഞ് പല സേവനദാതാക്കളും പരമ്പരാഗത കേബിള്‍ ടിവി സേവനങ്ങള്‍ക്ക് പകരം ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് സ്ട്രീമിങ് മേഖലകളിലേക്ക് മാറുകയാണ്. ചിലര്‍ പരമ്പരാഗത സേവനങ്ങള്‍നിര്‍ത്തുകയാണെന്ന് ടെക്ക് ന്യൂസ് വേള്‍ഡ് വെബ്‌സൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്താണ് ഈ മാറ്റത്തിന് കാരണം ?
അടിസ്ഥാനപരമായി അതിവേഗമുള്ള സാങ്കേതികവിദ്യാ രംഗത്തെ പുരോഗതി തന്നെയാണ് കേബിള്‍ ടിവി സേവനങ്ങളെ ബാധിച്ചത്. ഇതിന് പുറമെ കേബിള്‍ ടിവി സേവനദാതാക്കളുടെ വ്യവസായ മോഡലും അവര്‍ക്ക് കാലാന്തരത്തില്‍ തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഉപഭോക്താക്കളും സേവനദാതാവും മാത്രമുള്ള ടൂ പാര്‍ട്ടി വ്യവസായ മോഡലിന് പകരം ഉപഭോക്താവും ഉള്ളടക്ക ദാതാക്കളും (ചാനലുകള്‍) കേബിള്‍ കമ്പനികളും ഉള്ള ത്രീ പാര്‍ട്ടി സിസ്റ്റമാണ് കേബിള്‍ കമ്പനികള്‍ പിന്തുടര്‍ന്നുവന്നത്.ടൂപാര്‍ട്ടി മോഡലില്‍ ഉപഭോക്താവും സേവനദാതാവും തമ്മിലുള്ള നേരിട്ടുള്ള ബന്ധം സാധ്യമാവുകയും സേവനങ്ങളുടെ അഭിപ്രായങ്ങള്‍ നേരിട്ട് ശേഖരിച്ച് സേവനം മെച്ചപ്പെടുത്താനും മാറ്റങ്ങള്‍ വരുത്താനും സാധിക്കും. എന്നാല്‍ ത്രീ പാര്‍ട്ടി മോഡലില്‍ കേബിള്‍ ടിവി സേവനദാതാക്കള്‍ വെറും ഇടനിലക്കാര്‍ ആയി മാത്രം മാറി. അവര്‍ കേവലം മറ്റുള്ളവരുടെ ഉള്ളടക്കങ്ങള്‍ ഉപഭോക്താക്കളിലേക്ക എത്തിക്കുന്നവര്‍ മാത്രമായി മാറി. സ്വയം ഉള്ളടക്കം നിര്‍മിക്കാതിരുന്നതിനാല്‍ ഉള്ളടക്കം നിര്‍മിക്കുന്നവര്‍ക്കുമേല്‍ അവര്‍ക്ക് നിയന്ത്രണം ഇല്ലാതായി. നിരക്കുകളുടെ കാര്യത്തിലും ചാനലുകളുടെ കാര്യത്തിലും മെച്ചപ്പെട്ട സേവനത്തിന്റെ കാര്യത്തിലും ഉപഭോക്താക്കളില്‍ നിന്ന് ആവശ്യമുയര്‍ന്നപ്പോള്‍ അതിനോട് ഒരു പരിധിവിട്ട് പ്രതികരിക്കാന്‍ കേബിള്‍ ടിവി ഉപഭോക്താക്കള്‍ക്ക് സാധിക്കാതെവന്നു. കാരണം നിരക്കുകളും ഉള്ളടക്കങ്ങളുടെ ഗുണമേന്മയുമെല്ലാം നിശ്ചയിച്ചിരുന്നത് ചാനലുകളാണ്.കേബിള്‍ ടിവി നിരക്കുകള്‍ വര്‍ധിച്ചതും ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കിന് കാരണമായി. തുടക്കത്തില്‍ ചെറുകിട സേവനദാതാക്കളാണ് ഉണ്ടായിരുന്നതെങ്കില്‍, പിന്നീട് വന്‍കിട കമ്പനികള്‍ ഈ മേഖലയിലേക്ക് കടന്നുവന്നു. ഇതോടെ നിരക്കുകള്‍ ക്രമേണ വര്‍ധിക്കാനും തുടങ്ങി. ചാനലുകളുടെ എണ്ണവും കുറഞ്ഞു. ഇതോടെയാണ് ലാഭകരമായ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലേക്ക് ഉപഭോക്താക്കള്‍ നീങ്ങിയത്.ഉപഭോക്താക്കള്‍ക്ക് എന്ത് ഉള്ളടക്കം എത്തിക്കണം എന്നതില്‍ നെറ്റ്ഫ്‌ളിക്‌സ്, പ്രൈം വീഡിയോ പോലുള്ള സേവനങ്ങള്‍ക്ക് ഇന്ന് സമ്പൂര്‍ണ നിയന്ത്രണാധികാരമുണ്ട്. കാലത്തിനനുസരിച്ച് ആധുനിക വത്കരിച്ചില്ലെങ്കില്‍ പരമ്പാഗത കേബിള്‍ ടിവി കമ്പനികള്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.