• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘കാലിക്കറ്റ് സ‍ർവകലാശാല സിലബസിൽ നിന്ന് വേടൻ്റെ പാട്ട് ഒഴിവാക്കണം’; വിദഗ്ധ സമിതിയുടെ ശുപാ‍ർശ

cntv team by cntv team
July 16, 2025
in Kerala, Latest News
A A
‘കാലിക്കറ്റ് സ‍ർവകലാശാല സിലബസിൽ നിന്ന് വേടൻ്റെ പാട്ട് ഒഴിവാക്കണം’; വിദഗ്ധ സമിതിയുടെ ശുപാ‍ർശ
0
SHARES
92
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി പാഠ്യപദ്ധതിയിൽ നിന്നും വേടന്റെ പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതി ശുപാർശ.വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയാണ് ശുപാർശ ചെയ്തത്. വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് പഠിപ്പിക്കാൻ യോഗ്യമല്ലെന്ന് കാണിച്ച് സിൻഡിക്കേറ്റ് അംഗം എ കെ അനുരാജ് ഗവർണർക്ക് പരാതി നൽകിയിരുന്നു. ബിരുദ പഠനത്തിൽ മൂന്നാം സെമസ്റ്ററിലാണ് പാട്ട് ഉൾപ്പെടുത്തിയിരുന്നത്.മലയാളം യുജി പഠനബോർഡാണ് വേടന്റെ പാട്ട് പാഠ്യപദ്ധയിൽ ചേർത്തത്. മൈക്കിൾ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന പാട്ടുമായി താരതമ്യപഠനത്തിനായാണ് ‘ഭൂമി ഞാൻ വാഴുന്നിടം’ സിലബസിൽ ഉൾപ്പെടുത്തിയത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ് സംഗീതവും തമ്മിലുള്ള താരതമ്യമായിരുന്നു പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിൻവലിക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. ഗൗരി ലക്ഷ്മിയുടെ പാട്ടും പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കാനാണ് ശുപാർശ.വിദ്യാർത്ഥികൾ തന്നെ കുറിച്ച് പഠിക്കുന്നതിൽ സന്തോഷമുണ്ടെന്ന് നേരത്തെ റിപ്പോർട്ടറിന്റെ ‘കോഫി വിത്ത് അരുണി’ൽ അതിഥിയായെത്തിയ വേടൻ പ്രതികരിച്ചിരുന്നു. ‘പണ്ട് ഞാൻ എന്റെ സുഹൃത്തുക്കളോട് പറയും നിങ്ങൾ കണ്ടോ ഞാൻ മരിച്ച് കഴിഞ്ഞിട്ടാണെങ്കിലും ഒരു ദിവസം എന്നെക്കുറിച്ച് പത്താം ക്ലാസിലെങ്കിലും പഠിക്കുമെന്ന്. ഞാൻ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്. എന്റെ ഒരു സുഹൃത്താണ് ഇക്കാര്യം എന്നോട് പറയുന്നത്. ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. എന്നാൽ എനിക്ക് ഇതിൽ അതിയായ സന്തോഷമായി. നമ്മളെക്കുറിച്ച് വിദ്യാർത്ഥികൾ പഠിക്കുക എന്നതിൽ സന്തോഷമുണ്ട്. ഞാൻ പത്തുവരെ കൃത്യമായി സ്‌കൂളിൽ പോയി പഠിച്ചു. എന്നാൽ ജീവിത സാഹചര്യങ്ങൾ കൊണ്ട് അത് തുടരാൻ കഴിഞ്ഞില്ല.’ എന്ന് വേടൻ പറഞ്ഞിരുന്നു.

Related Posts

ലൈസൻസ് വിവരങ്ങൾ മാറ്റാൻ ഇനി പണം നൽകേണ്ടിവരില്ല? പുതിയ ചട്ടങ്ങളുമായി കേന്ദ്രം
Kerala

ലൈസൻസ് വിവരങ്ങൾ മാറ്റാൻ ഇനി പണം നൽകേണ്ടിവരില്ല? പുതിയ ചട്ടങ്ങളുമായി കേന്ദ്രം

October 22, 2026
117
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

October 22, 2026
29
ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ
Kerala

ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ

October 22, 2026
42
വ്യാപാരി വ്യവസായി സമിതി തൃത്താല ഏരിയാ സമ്മേളനത്തിന് കുമ്പിടിയിൽ തുടക്കമായി
Kerala

വ്യാപാരി വ്യവസായി സമിതി തൃത്താല ഏരിയാ സമ്മേളനത്തിന് കുമ്പിടിയിൽ തുടക്കമായി

October 22, 2026
49
എസ്ബിഐയിലെ ഡാറ്റ ചോര്‍ച്ച; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് എ.എ റഹീം
Kerala

എസ്ബിഐയിലെ ഡാറ്റ ചോര്‍ച്ച; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് എ.എ റഹീം

October 22, 2026
48
സംസ്ഥാന ലേബര്‍ കോഡ്; അതിവേഗം നടപ്പാക്കില്ല, പഠിക്കാന്‍ 17 അംഗ കമ്മിറ്റിയെ നിയമിച്ച് സര്‍ക്കാര്‍
Kerala

സംസ്ഥാന ലേബര്‍ കോഡ്; അതിവേഗം നടപ്പാക്കില്ല, പഠിക്കാന്‍ 17 അംഗ കമ്മിറ്റിയെ നിയമിച്ച് സര്‍ക്കാര്‍

October 22, 2026
54
Next Post
നോവല്‍ പ്രകാശനത്തിൻ്റ പിറ്റേന്ന് ജീവനൊടുക്കി; എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ മരിച്ച നിലയില്‍ കണ്ടെത്തി

നോവല്‍ പ്രകാശനത്തിൻ്റ പിറ്റേന്ന് ജീവനൊടുക്കി; എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Recent News

ലൈസൻസ് വിവരങ്ങൾ മാറ്റാൻ ഇനി പണം നൽകേണ്ടിവരില്ല? പുതിയ ചട്ടങ്ങളുമായി കേന്ദ്രം

ലൈസൻസ് വിവരങ്ങൾ മാറ്റാൻ ഇനി പണം നൽകേണ്ടിവരില്ല? പുതിയ ചട്ടങ്ങളുമായി കേന്ദ്രം

October 22, 2026
117
ജനാധിപത്യം സംരക്ഷിക്കാൻ ഒന്നിച്ചു മുന്നേറണം: റിട്ട. ടീച്ചേഴ്സ് കോൺഗ്രസ്

ജനാധിപത്യം സംരക്ഷിക്കാൻ ഒന്നിച്ചു മുന്നേറണം: റിട്ട. ടീച്ചേഴ്സ് കോൺഗ്രസ്

October 22, 2026
56
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

October 22, 2026
29
ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ

ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ

October 22, 2026
42
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025