കുറ്റിപ്പുറം: അമാന ആശുപത്രിയിലെ നഴ്സിങ് വിദ്യാർത്ഥിയുടെ ദുരൂഹ സാഹചര്യത്തിലെ മരണം മാനേജ് മെന്റിന്റെ മാനസിക പീഡനത്തെ തുടർന്നാണെന്ന സഹപാടഠികളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്ന് ബിജെപി കുറ്റിപ്പുറം മണ്ഡലം പ്രസിഡൻ്റ് കെ.ടി അനിൽകുമാർ ആവശ്യപ്പെട്ടു.ഏരിയ കമ്മറ്റി യോഗത്തിൽ എരിയ പ്രസിഡൻ്റ് ടികെ മോഹനൻ അധ്യക്ഷത വഹിച്ചു.കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് കെവി ശ്രീശൻ മണ്ഡലം ജനറൽ സെക്രട്ടറി പ്രഭീഷ് പി പി
രതീഷ്,എപി ശിവദാസൻ പിഎം എന്നിവർ സംസാരിച്ചു