ഇതുവരെ പ്ലസ് വൺ പ്രവേശനം നേടിയവർ 3,81,404 പേരാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മെറിറ്റിൽ 2,97,758 പ്രവേശനം നേടിയപ്പോൾ സ്പോർട്സ് ക്വാട്ടയിൽ 4,812 പേർ പ്രവേശനം നേടി. മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനം നേടിയത് 1149 പേരാണ്. കമ്മ്യൂണിറ്റി ക്വാട്ടയിൽ 20,960, മാനേജ്മെന്റ് ക്വാട്ടയിൽ 34,852 എന്നിങ്ങനെയും പ്രവേശനം നേടി. അൺ എയ്ഡഡിൽ ചേർന്നവർ 21,873. 87,989 പേർക്ക് അലോട്ട്മെന്റ് നൽകിയിട്ടും പ്രവേശനം നേടാനായില്ല.നിലവിലുള്ള ഒഴിവുകൾ:മെറിറ്റ് – 29,069മോഡൽ റസിഡൻഷ്യൽ സ്കൂൾ – 375അൺ എയിഡഡ് – 31,772ആകെ ഒഴിവുകൾ – 61,216അൺ എയിഡഡ് സീറ്റുകൾ ഒഴിവാക്കിയാൽ തന്നെ 29,444 സീറ്റുകൾ ഒഴിഞ്ഞുകിടപ്പുണ്ട്. സംസ്ഥാനമൊട്ടാകെ പ്രവേശനം നേടാനുള്ളഅപേക്ഷകരുടെ എണ്ണം (14,055) മാത്രമാണ്.മലപ്പുറം ജില്ലയിൽ പ്രവേശനം നേടിയവർ:മെറിറ്റ് – 56,354സ്പോർട്സ് ക്വാട്ട – 1,038മോഡൽ റസിഡൻഷ്യൽ സ്കൂൾ – 40കമ്മ്യൂണിറ്റി ക്വാട്ട – 3,473മാനേജ്മെന്റ് – 4,617അൺ എയിഡഡിൽ ചേർന്നവർ – 4,352ആകെ 69,874 സീറ്റുകളിൽ ഇതുവരെ പ്രവേശനം നേടി.അലോട്ട്മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തവർ – 12,358മലപ്പുറം ജില്ലയിലെ നിലവിലുള്ള ഒഴിവുകൾ:മെറിറ്റ് – 2076മോഡൽ റസിഡൻഷ്യൽ സ്കൂൾ – 10അൺഎയിഡഡ് – 6,949ആകെ ഒഴിവുകൾ – 9,035അൺ എയിഡഡ് സീറ്റുകൾ ഒഴിവാക്കിയാൽ തന്നെ 2,086 സീറ്റുകൾ ഒഴിഞ്ഞുകിടപ്പുണ്ട്. മലപ്പുറത്ത് പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം 4,148 ആണ്.രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസൾട്ട് 2025 ജൂലൈ 16 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കുന്നതാണ്. പ്രവേശനം 2025 ജൂലൈ 16 മുതൽ 17 ന് വൈകിട്ട് 4 മണിവരെ. തുടർന്ന് ജില്ലാ/ജില്ലാന്തര ട്രാസ്ഫറിനുള്ള വേക്കൻസിയും അപേക്ഷാ സമർപ്പണവും 2025 ജൂലൈ 19 മുതൽ 21 വരെ നടത്തും. ട്രാൻസ്ഫർ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം 2025 ജൂലൈ 25 മുതൽ 28 വരെ. ട്രൻസ്ഫറിനു ശേഷമുള്ള ഒഴിവുകൾ പ്രസിദ്ധപ്പെടുത്തി സ്‌പോട്ട് അഡ്മിഷനുള്ള അവസരവും നൽകുന്നതാണ്. ഈ വർഷത്തെ പ്രവേശന നടപടികൾ 2025 ജൂലൈ 31 ന് പൂർത്തിയാകുന്നതാണെന്നും മന്ത്രി അറിയിച്ചു.