മാറഞ്ചേരി: റൈസിംഗ് മാറഞ്ചേരി വുമൺസ് വിംഗും ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി എയ്ഞ്ചൽസ് വിംഗും സംയുക്തമായി പെരിന്തൽമണ്ണ ഗവ: (IMA) ബ്ലഡ് സെൻ്ററിന്റെ സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.2025 ജൂലൈ 13, ഞായറാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ, പ്രിയ കൂടപ്പിറപ്പ് മനാഫ് പൊന്നാനിയുടെ അനുസ്മരണാർത്ഥമാണ് മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ ക്യാമ്പ് നടത്തുന്നത്.ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://surveyheart.com/form/686f9c45d9514b70af577017 എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്:📞 8301061508, 95266 46223, 99462 80458.











