താൻ നൊബേൽ സമ്മാനം അർഹിക്കുന്നുവെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. പഞ്ചാബിലെ മൊഹാലിയിൽ എഎപിയുടെ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘‘നമ്മുടെ സർക്കാർ ഡൽഹിയിൽ അധികാരത്തിലിരുന്ന കാലം പ്രവർത്തിക്കാൻ അനുവദിച്ചില്ലെങ്കിലും ഞങ്ങൾ പ്രവർത്തിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഡൽഹിയിൽ ചെയ്ത പ്രവർത്തനങ്ങൾക്ക് നൊബേൽ ഞാൻ നൊബേൽ സമ്മാനത്തിന് അർഹനാണെന്ന് കരുതുന്നു’’ – അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു
ദേശീയ തലസ്ഥാനത്ത് ബിജെപി അധികാരത്തിൽ എത്തിയ ശേഷം സ്ഥിതിഗതികൾ വഷളായി. ഇന്ന് ഡൽഹിയിലെ ജനങ്ങൾ ആം ആദ്മി പാർട്ടിയുടെ പ്രാധാന്യം മനസ്സിലാക്കുന്നു. ബിജെപി ഡൽഹിയുടെ അവസ്ഥ കൂടുതൽ വഷളാക്കിയിരിക്കുന്നു. മൊഹല്ല ക്ലിനിക്കുകൾ അടച്ചുപൂട്ടുന്നു. ആശുപത്രികളിൽ സൗജന്യ മരുന്നുകളുടെയും പരിശോധനകളുടെയും സൗകര്യം നിലച്ചു. എല്ലായിടത്തും മാലിന്യമാണെന്നും കേജ്‌രിവാൾ പറഞ്ഞു.