ചങ്ങരംകുളം:ജനാധിപത്യ മഹിള അസോസിയേഷൻ പെരുമുക്ക് യൂണിറ്റ് സമ്മേളനം
എടപ്പാൾ ഏരിയ സെക്രട്ടറി ആരിഫ നാസർ ഉദ്ഘാടനം ചെയ്തു. ആലംകോട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പ്രബിത ടീച്ചർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.പ്രസിഡന്റ് ശ്രീജ, വൈ. പ്രസിഡന്റ് സുമിഷ, ബുഷറ, സ്ക്രട്ടറി പ്രവീണ പ്രദീപ്, ജൊ. സ്ക്രട്ടറി സുഭാഷിണി, സന്ധ്യ, ട്രഷറർ ശോഭന സധാനന്ദൻ എന്നിവർ അടങ്ങിയ പതിനൊന്നംഗകമ്മിറ്റിയെ തിരഞ്ഞെടുത്തു.ശോഭന സധാനന്ദൻ അധ്യക്ഷയായി.സുമിഷ പ്രബിൻ സ്വാഗതവും പ്രവീണ പ്രദീപ് നന്ദിയും പറഞ്ഞു.