കപ്പൂർ:കേരളത്തിലെ ആരോഗ്യ മേഖലയുടെ നിരുത്തരവാദിത്തപരമായ പ്രവർത്തനങ്ങൾക്കെതിരെ സ്റ്റേറ്റ് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത റോഡ് ഉപരോധ സമരത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത്ലീഗ് കപ്പൂർ പഞ്ചായത്ത് കമ്മിറ്റി കുമരനെല്ലൂർ ടൗണിൽ നടത്തിയ റോഡ് ഉപരോധ സമരം മുസ്‌ലിംലീഗ് തൃത്താല നിയോജക മണ്ഡലം വൈ:പ്രസിഡന്റ് സിഎം അലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് യാസർ കൊഴിക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത്ലീഗ് പാലക്കാട് ജില്ല സെക്രട്ടറി സാലിഹ് മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ് പത്തിൽ മൊയ്‌തുണ്ണി,യൂത്ത്ലീഗ് നിയോജക മണ്ഡലം വൈ:പ്രസിഡന്റ് കെപി സുധീർ,പഞ്ചായത്ത് യൂത്ത്ലീഗ് ഭാരവാഹികളായ നൗഫൽ വെള്ളാളൂർ,എംകെ ഷെബീർ,ഷംസു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഷിഹാബ് കൊള്ളനൂർ,റിയാസ് പറക്കുളം,സാബിത് കുമരനല്ലൂർ എന്നിവർ നേതൃത്വം നൽകി.യൂത്ത്ലീഗ് പഞ്ചായത്ത് ജന:സെക്രട്ടറി-സിറാജ് ആളത്ത് സ്വാഗതവും ട്രഷറർ കെടി ജുനൈദ് നന്ദിയും പറഞ്ഞു.