• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ജാനകി ഇനി ജാനകി വി.; സുരേഷ് ഗോപി ചിത്രത്തിന്റെ പേര് മാറ്റാമെന്ന് നിര്‍മാതാക്കള്‍ കോടതിയില്‍

cntv team by cntv team
July 9, 2025
in Kerala
A A
ജാനകി ഇനി ജാനകി വി.; സുരേഷ് ഗോപി ചിത്രത്തിന്റെ പേര് മാറ്റാമെന്ന് നിര്‍മാതാക്കള്‍ കോടതിയില്‍
0
SHARES
89
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാൻ തയ്യാറാണ് എന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ജാനകി സിനിമ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അണിയറ പ്രവർത്തകർ തീരുമാനമറിയിച്ചത്. ‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന് മാറ്റാമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. കോടതി രം​ഗങ്ങളിൽ ജാനകി എന്നത് മ്യൂട്ട് ചെയ്യും. ടൈറ്റിലിൽ മുഴുവൻ പേരായ ജാനകി വിദ്യാധരൻ എന്നോ ജാനകി വി. എന്നോ ഉപയോഗിക്കണമെന്നും അതുപോലെ 96 കട്ടുകൾക്ക് പകരം കോടതിരംഗത്തിലെ ഒരു ഡയലോഗ് മ്യൂട്ട് ചെയ്യുകയും വേണമെന്നായിരുന്നു സെൻസർ ബോർഡ് ആവശ്യപ്പെട്ടതെന്ന് നിർമ്മാതാക്കൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ പറഞ്ഞു. ജാനകി എന്ന പേര് ടൈറ്റിലിൽ നിന്ന് ഒഴിവാക്കുന്നത് സാങ്കേതികമായും സാമ്പത്തികമായും ബുദ്ധിമുട്ടാണ്. ഇക്കാര്യം കോടതിയെ അറിയിച്ചപ്പോഴാണ് സെൻസർ ബോർഡിന്റെ അഭിഭാഷകൻ നിർദേശങ്ങൾ മുന്നോട്ടുവെച്ചതെന്നും ഹാരിസ് ബീരാൻ പറഞ്ഞു.സിനിമയുടെ റിലീസ് വൈകുന്നത് നിർമ്മാതാക്കൾക്ക് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കും. ഒടിടിയുമായും നിർമ്മാതാക്കൾക്ക് കരാറുണ്ട്. ആ കരാറും ലംഘിക്കപ്പെടുന്നതിന്റെ വക്കിലാണുള്ളത്. ഇത് വലിയ പ്രതിസന്ധിയാണുണ്ടാക്കുക. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് നിർമ്മാതാക്കളും സംവിധായകനുമെല്ലാം ചേർന്ന് പേര് മാറ്റാമെന്ന് തീരുമാനിച്ചത്. കേസുമായി മുന്നോട്ട് പോയാൽ നൂറ് ശതമാനം വിജയിക്കുമെന്ന് അറിയാം. പക്ഷേ ഇവിടെ വിജയിച്ചാലും അപ്പീൽ പോകാൻ കഴിയും. അതുവഴി സിനിമയുടെ റിലീസ് വീണ്ടും വൈകുകയാണ് ചെയ്യുകയെന്നും ഹാരിസ് ബീരാൻ പറഞ്ഞു. എഡിറ്റ് ചെയ്ത 24 മണിക്കൂറിനകം സെൻസർ ബോർഡിന് സമർപ്പിക്കാനാണ് അണിയറക്കാരുടെ ശ്രമം. പുതിയ പതിപ്പ് ലഭിച്ച് മൂന്ന് ദിവസത്തിനകം സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്. 24 മണിക്കൂറിനകം സിനിമ സമർപ്പിച്ചാൽ ചൊവ്വാഴ്ച സർട്ടിഫിക്കറ്റ് ലഭിക്കും. അങ്ങനെയാണെങ്കിൽ ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിക്കാമെന്നാണ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.

Related Posts

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം
Crime

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

June 16, 2026
97
സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി
Kerala

സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി

June 16, 2026
44
‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ
Kerala

‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ

June 16, 2026
288
ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
Crime

ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

June 16, 2026
119
പതിനായിരം കടന്ന് പകർച്ചപ്പനി;ബാധിതർ കൂടുതൽ മലപ്പുറത്ത്‌
Kerala

പതിനായിരം കടന്ന് പകർച്ചപ്പനി;ബാധിതർ കൂടുതൽ മലപ്പുറത്ത്‌

June 16, 2026
31
‘ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ല’; പോലീസിന് മൊഴി നൽകി ശ്വേത മേനോൻ
Kerala

‘ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ല’; പോലീസിന് മൊഴി നൽകി ശ്വേത മേനോൻ

June 16, 2026
60
Next Post
നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട പരപ്പനങ്ങാടി സ്വദേശിനി  മരിച്ചു

നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട പരപ്പനങ്ങാടി സ്വദേശിനി മരിച്ചു

Recent News

ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.

ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.

June 16, 2026
0
തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

June 16, 2026
97
കൈവിട്ട കിരീടം തിരിച്ചു പിടിക്കാൻ ഫ്രഞ്ച് പട ഇറങ്ങുന്നു

കൈവിട്ട കിരീടം തിരിച്ചു പിടിക്കാൻ ഫ്രഞ്ച് പട ഇറങ്ങുന്നു

June 16, 2026
42
സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി

June 16, 2026
44
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025