• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നിലപാട് കടുപ്പിച്ച് വൈസ് ചാൻസലർ; കേരള യൂണിവേഴ്സിറ്റി ക്യാമ്പസിൽ കയറരുതെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർക്ക് കത്ത്

cntv team by cntv team
July 9, 2025
in Kerala
A A
നിലപാട് കടുപ്പിച്ച് വൈസ് ചാൻസലർ; കേരള യൂണിവേഴ്സിറ്റി ക്യാമ്പസിൽ കയറരുതെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർക്ക് കത്ത്
0
SHARES
52
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കേരള സ‍ർവ്വകലാശാലയിലെ വിവാദങ്ങളിൽ നിലപാട് കടുപ്പിച്ച് വൈസ് ചാൻസലർ. യൂണിവേഴ്സിറ്റി ക്യാമ്പസിൽ കയറരുതെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർ കെ എസ് അനിൽകുമാറിന് വി സി കത്തയച്ചു. ഓഫീസ് കൈകാര്യം ചെയ്താൽ അച്ചടക്ക നടപടി ഉണ്ടാകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. സിൻഡിക്കേറ്റ് യോഗത്തിൽ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അനിൽകുമാറിന്റെ സസ്പെൻഷൻ തുടരുകയാണെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അനധികൃതമായി ഓഫീസ് കൈകാര്യം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതായും കത്തിൽ പറയുന്നു. ആവർത്തിച്ചാൽ കടുത്ത നടപടിക്ക് വിധേയനാകേണ്ടി വരുമെന്നും വിസി അനിൽ കുമാറിന് താക്കീത് നൽകിയിട്ടുണ്ട്.ഇതിനിടെ കേരള യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ നടത്തിയ സമരത്തിനെതിരെ വൈസ് ചാൻസലർ ഡിജിപിക്ക് പരാതിയും നൽകിയിട്ടുണ്ട്. സർവ്വകലാശാല വളപ്പിനും മന്ദിരത്തിനും നാശനഷ്ടം ഉണ്ടായിയെന്നും അക്രമികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.കേരള സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്രം ഉപയോഗിച്ചതാണ് നിലവിലെ വിവാദങ്ങളുടെ തുടക്കം. ചാൻസലറായ ഗവർണർ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവൻ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വിസി രജിസ്ട്രാർക്കെതിരെ ഗവർണർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. റിപ്പോർട്ട് പരിശോധിച്ച ഗവർണർ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാൻ വിസിക്ക് നിർദേശം നൽകുകയായിരുന്നു. ഇതിന് പിന്നാലെ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവരികയായിരുന്നു.ഇതിന് പിന്നാലെ ചേർന്ന സിൻഡിക്കേറ്റ് യോ​ഗത്തിലെ നാടകീയമായ സംഭവങ്ങൾക്കൊടുവിൽ രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു. രജിസ്ട്രാർ കെ എസ് അനിൽകുമാറിന്റെ സസ്‌പെൻഷൻ നടപടി റദ്ദാക്കുന്നത് സംബന്ധിച്ച് നടന്ന ചർച്ചയിൽ നിന്ന് താത്കാലിക വി സി സിസ തോമസ് ഇറങ്ങിപ്പോയിരുന്നു. തുടർന്ന് മറ്റൊരു മുതിർന്ന സിൻഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തിൽ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ കെ എസ് അനിൽകുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചതായി അറിയിച്ചിരുന്നു. പിന്നാലെ രജിസ്ട്രാറായി അനിൽ കുമാർ വീണ്ടും ചുമതലയേൽക്കുകയായിരുന്നു. എന്നാൽ സിൻഡിക്കേറ്റ് തീരുമാനം നിയമവിരുദ്ധമാണെന്ന് കാണിച്ച് താൽക്കാലിക വി സി സിസ തോമസ് മിനി കാപ്പനെ പകരം രജിസ്ട്രാറായി നിയമിച്ചിരുന്നു. കഴിഞ്ഞ ദിവസം സിൻഡിക്കേറ്റ് നിയമിച്ച രജിസ്ട്രാർ കെ എസ് അനിൽകുമാറും വൈസ് ചാൻസലർ നിയോഗിച്ച രജിസ്ട്രാർ മിനി കാപ്പനും സർവകലാശാലയിലെത്തിയിരുന്നു.ഗവർണറും വിസിയും സ‍ർവ്വകലാശാലയെ ആ‍ർഎസ്എസ് കേന്ദ്രമാക്കുന്നുവെന്ന് കുറ്റപ്പെടുത്തി എസ്എഫ്ഐ കേരള സ‍ർവ്വകലാശാലയിലേയ്ക്ക് ഇന്നലെ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു. പ്രവ‍ർത്തകർ പൊലീസ് വലയം ഭേദിച്ച് ബലമായി സ‌‍‍ർവ്വകലാശാല ഓഫീസിനുള്ളിൽ പ്രവേശിച്ചിരുന്നു. കേരള സർവ്വകലാശാലയിലെ പ്രതിഷേധത്തിൻ്റെ പേരിൽ 27 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കണ്ടാലറിയാവുന്ന 1000 പേർക്ക് എതിരെയും കേസ് എടുത്തു. പൊതുമുതൽ നശിപ്പിച്ചു, പൊലീസുകാരെയും സർവകലാശാല ജീവനക്കാരെയും ദേഹോപദ്രവം എല്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. മുഴുവൻ പേർക്കുമെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

Related Posts

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്
Kerala

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
74
സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം
Kerala

സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം

October 2, 2026
92
വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ
Kerala

വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ

October 2, 2026
15
മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു
Kerala

മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു

October 2, 2026
118
സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
175
അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ
Kerala

അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ

October 2, 2026
110
Next Post
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ

ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ

Recent News

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
9
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
348
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
55
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
74
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025