ചങ്ങരംകുളം:സംസ്ഥാനപാതയില്‍ താടിപ്പടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു.ചാലിശ്ശേരി സ്വദേശി അന്‍സില്‍(21)കോഴിക്കോട് സ്വദേശികളായ അഭിഷേക്,ആഷിക എന്നിവര്‍ക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.പരിക്ക് ഗുരുതരമായതിനാല്‍ അന്‍സിലിനെ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.