• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ജാനകി ഏത് മതത്തിലെ പേരാണ്?സീത ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ? ജെഎസ്കെ വിവാദത്തിൽ പ്രതികരിച്ച് ഷൈൻ ടോം ചാക്കോ

cntv team by cntv team
July 8, 2025
in Kerala
A A
ജാനകി ഏത് മതത്തിലെ പേരാണ്?സീത ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ? ജെഎസ്കെ വിവാദത്തിൽ പ്രതികരിച്ച് ഷൈൻ ടോം ചാക്കോ
0
SHARES
89
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ റിലീസ് കഴിഞ്ഞ ദിവസം സെൻസർ ബോർഡ് തടഞ്ഞിരുന്നു. സിനിമയുടെ പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. സിനിമയിലെ ജാനകി എന്ന പേരാണ് സെൻസർ ബോർഡിനെ ചൊടിപ്പിച്ചത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ.ജാനകി എന്നത് ഏത് മതത്തിലെ പേരാണെന്നും സീത ഹിന്ദു ആണെന്ന് പറഞ്ഞിട്ടുണ്ടോ എന്നും ഷൈൻ ചോദിച്ചു. ‘എന്താണ് പ്രശ്നമെന്ന് സെൻസർ ബോർഡിനോടല്ലേ ചോദിക്കേണ്ടത് ? ജാനകി എന്നത് ഏത് മതത്തിലെ പേരാണ് ? സീതയോ ജാനകിയോ ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ ? അത് രാമായണം എന്ന കൃതിയിൽ ഉള്ള ഒരു കഥാപാത്രം അല്ലേ’, ഷൈൻ പറഞ്ഞു.കഴിഞ്ഞ മാസം 18 നായിരുന്നു സിനിമയുടെ സെൻസറിങ് പൂർത്തിയായത്. പേര് മാറ്റാൻ കഴിയില്ലെന്ന നിലപാടിൽ നിർമാതാക്കൾ ഉറച്ച് നിന്നതോടെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയില്ലെന്ന തീരുമാനത്തിലെത്തിയത്. വിവാദങ്ങള്‍ക്കിടയില്‍ ജെഎസ്‌കെ സിനിമ ഹൈക്കോടതി കണ്ടു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. ജൂലൈ രണ്ടിന് നടന്ന വാദത്തിനിടയിലാണ് സിനിമ കാണണമെന്ന തീരുമാനത്തിലേക്ക് ഹൈക്കോടതിയെത്തിയത്. സിനിമയെ വിലക്കിയ നടപടി ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ജാനകിയെന്ന പേര് ദൈവത്തിന്റേതാണെന്ന അവകാശമുന്നയിച്ചാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം വിലക്കിയതെന്ന് നിര്‍മാതാക്കള്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Related Posts

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു
Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

April 24, 2026
236
ഒടുവിൽ ആശ്വാസവാർത്തയെത്തുന്നു; കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തേ എത്തും, ശക്തിയും കൂടും
Kerala

ഒടുവിൽ ആശ്വാസവാർത്തയെത്തുന്നു; കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തേ എത്തും, ശക്തിയും കൂടും

April 24, 2026
235
അമീബിക്ക് മസ്തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോർജ്
Kerala

അമീബിക്ക് മസ്തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോർജ്

April 24, 2026
114
ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു
Entertainment

ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

April 24, 2026
59
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്
Kerala

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്

April 24, 2026
43
മൂന്നരക്കോടിരൂപ വിലവരുന്ന മെത്താഫെറ്റമിനും എം.ഡി.എം.എ.യുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും കൂട്ടാളിയും പിടിയിൽ
Crime

മൂന്നരക്കോടിരൂപ വിലവരുന്ന മെത്താഫെറ്റമിനും എം.ഡി.എം.എ.യുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും കൂട്ടാളിയും പിടിയിൽ

April 24, 2026
433
Next Post
കെഎസ്ആര്‍ടിസി ജീവനക്കാര്‍ അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുക്കും; ഗതാഗതമന്ത്രിയെ തള്ളി യൂണിയനുകള്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുക്കും; ഗതാഗതമന്ത്രിയെ തള്ളി യൂണിയനുകള്‍

Recent News

ചങ്ങരംകുളം കോക്കൂരില്‍ യുവാവ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു

ചങ്ങരംകുളം കോക്കൂരില്‍ യുവാവ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു

April 24, 2026
686
ചങ്ങരംകുളം ചിയ്യാനൂര്‍ യുവാവിന് സൂര്യാതാപമേറ്റു

ചങ്ങരംകുളം ചിയ്യാനൂര്‍ യുവാവിന് സൂര്യാതാപമേറ്റു

April 24, 2026
84
രാഘവ് ഛദ്ദ ബിജെപിയിലേക്ക്, അശോക് മിത്തലും സന്ദീപ് പാഠക്കും പാർട്ടിവിട്ടു; എഎപിയിൽ പിളർപ്പ്

രാഘവ് ഛദ്ദ ബിജെപിയിലേക്ക്, അശോക് മിത്തലും സന്ദീപ് പാഠക്കും പാർട്ടിവിട്ടു; എഎപിയിൽ പിളർപ്പ്

April 24, 2026
89
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിലായിരുന്ന ലൈസന്‍സി സതീശന്‍ മരിച്ചു

April 24, 2026
236
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025