ചങ്ങരംകുളം :അബ്രാസ് കറി പൗഡർ കമ്പനി വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്തു.ആലംകോട്, നന്നംമുക്ക് പഞ്ചായത്തുകളിലെ സ്കൂളുകളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്കാണ് കുടവിതരണം നടത്തിയത്.വിതരണം ചെയ്യാനുള്ള കുടകൾ മൂക്കുതല പി സി എൻ ജി എച് എസ് സ്കൂൾ പ്രധാനധ്യാപികക്ക് അബ്രാസ് കമ്പനി മാനേജർ ജുമൈലത്ത് കുടകൾ കൈമാറി.പന്താവൂർ ജനത എ എൽ പി സ്കൂൾ, കെ വി യു പി സ്കൂൾ കക്കിടിപ്പുറം,എ എം എൽ പി സ്കൂൾ കക്കിടിപ്പുറം എന്നീ സ്കൂളുകളിലെ കുട്ടികൾക്കുള്ള കുടകൾ അതത് സ്കൂളുകളിലെ പ്രധാന അധ്യാപകർ വിതരണത്തിനായി ഏറ്റുവാങ്ങി.ചടങ്ങിൽ മൂക്കുതല ഹൈസ്കൂൾ എസ്എംസി മെമ്പറും, അബ്രാസ് കമ്പനി മാനേജിങ് ഡയറക്ടറുമായ ആലംകോട് അബ്ദുൽ ഖാദർ,എസ്എംസി മെമ്പർ സക്കീന,സ്കൂൾ അധ്യാപകർ,പിടിഎ മെമ്പർമാർ,ജെആര്‍സി ഹെഡ് മീനാമ്പിക ടീച്ചർ എന്നിവർ പങ്കെടുത്തു