കോന്നി പയ്യനാമണ്ണിൽ പാറമടയിൽ കല്ലിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. ഉച്ചക്ക് മൂന്നരയോടെയാണ് ഇവിടെ പ്രവർത്തിക്കുകയായിരുന്ന പാറപ്പൊട്ടിക്കുന്ന യന്ത്രത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കെട്ടുകൾ വീണത്. ഒഡിഷ സ്വദേശി മഹാദേവ് പ്രധാൻ (51), ബിഹാർ സ്വദേശി അജയ് കുമാർ റെ (38) എന്നിവരാണ് മരിച്ചത്
പാറമടയ്ക്കുള്ളിൽ നടന്ന അപകടമായതിനാൽ വിവരം പുറത്തറിയാൻ വൈകിയിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. വീണത് വലിയ പാറക്കെട്ടുകളായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായ സാഹചര്യമാണ്. അപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്. മറ്റൊരാളുടെ മൃതദേഹം കൂടി പുറത്തെത്തിക്കാനുള്ള ശ്രമം രക്ഷാപ്രവർത്തകർ നടത്തുകയാണ്.