• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ഇപ്പ ശരിയാക്കി തരാൻ എപ്പോഴും പറ്റിയെന്ന് വരില്ല’; ബ്രിട്ടീഷ് യുദ്ധവിമാനത്തെ ‘ഏറ്റെടുത്ത്’ എംവിഡി

cntv team by cntv team
July 5, 2025
in Kerala
A A
‘ഇപ്പ ശരിയാക്കി തരാൻ എപ്പോഴും പറ്റിയെന്ന് വരില്ല’; ബ്രിട്ടീഷ് യുദ്ധവിമാനത്തെ ‘ഏറ്റെടുത്ത്’ എംവിഡി
0
SHARES
191
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യന്ത്രത്തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35 മാധ്യമങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. ഇംഗ്ലണ്ടില്‍ നിന്നടക്കം വിദഗ്ധരെത്തി പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും യുദ്ധമുഖത്തെ വീരന് ജീവന്‍ വയ്പ്പിക്കാന്‍ സാധിച്ചിട്ടില്ല. ബ്രിട്ടിഷ്-അമേരിക്കന്‍ സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം വിമാനത്തിന്റെ കേടുപാട് പരിഹരിക്കാനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും മടക്കയാത്ര ഇന്നും അനിശ്ചിതത്വത്തിലാണ്. തിരുവനന്തപുരത്ത് പെട്ടുപോയ യുദ്ധവിമാനത്തെ കേരള ടൂറിസം വകുപ്പ് മുതലെടുത്ത് പരസ്യം ഒരുക്കിയതായിരുന്നു കഴിഞ്ഞ ദിവസം ശ്രദ്ധിക്കപ്പെട്ടതെങ്കില്‍ ഇന്ന് മോട്ടോര്‍ വാഹന വകുപ്പും ഈ യുദ്ധവിമാനത്തെ ഒരു ബോധവത്കരണ ആയുധമാക്കിയിരിക്കുകയാണ്. വാഹനങ്ങള്‍ കൃത്യമായി പരിപാലിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണത്തിനാണ് ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35-നെ കേരളാ മോട്ടോര്‍ വാഹന വകുപ്പ് ഉപയോഗിച്ചിരിക്കുന്നത്.എഫ് 35 യുദ്ധവിമാനം മൈന്‍ഡ് ഫുള്‍ ഡ്രൈവിങ്ങിന്റെയും സ്മാര്‍ട്ട് മെയിന്റനെന്‍സിന്റേയും പാഠങ്ങളാണ് തരുന്നതെന്നാണ് എംവിഡി അഭിപ്രായപ്പെടുന്നത്. വാഹനമോടിക്കുമ്പോള്‍ പൂര്‍ണമായും മാനസുറപ്പിച്ച് അവബോധത്തോടെ ഇരിക്കേണ്ടതിന്റെ പ്രാധാന്യവും തകരാറിലായ വാഹനത്തിന് നല്‍കേണ്ട പരിഗണനയുടെയും പാഠമാണ് എഫ് 35 യുദ്ധവിമാനത്തിന്റെ പൈലറ്റും ടീമും നല്‍കിയിരിക്കുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ആമുഖമായി പറഞ്ഞിരിക്കുന്നത്. എംവിഡിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപംഎഫ് 35 മൈന്‍ഡ് ഫുള്‍ ഡ്രൈവിങ്ങിന്റേയും സ്മാര്‍ട്ട് മെയ്ന്റനന്‍സിന്റേയും പാഠങ്ങളാണ് തരുന്നത്. വാഹനമോടിക്കുമ്പോള്‍ പൂര്‍ണമായി ഉള്ളിടത്ത് തന്നെ മനസ്സ് ഉറപ്പിച്ച് അവബോധത്തോടെ ഇരിക്കേണ്ടതിന്റെ പ്രാധാന്യവും തകരാറിലായ വാഹനത്തിന് നല്‍കേണ്ട മികച്ച പരിഗണനയും നമ്മെ പഠിപ്പിക്കുകയാണ് എഫ് 35 ഫൈറ്റര്‍ പൈലറ്റും ടീമും ചെയ്തത്.

മൈന്‍ഡ്ഫുള്‍ ഡ്രൈവിങ് പരിശീലിക്കാം

1. ശാന്തമായും ശ്രദ്ധ കേന്ദ്രീകരിച്ചും ഇരിക്കുക: ശ്രദ്ധാശൈഥില്യങ്ങള്‍ ഒഴിവാക്കുക, നിങ്ങളുടെ കണ്ണുകള്‍ റോഡില്‍ തന്നെ ആയിരിക്കുക, ശാന്തമായ പെരുമാറ്റം നിലനിര്‍ത്തുക.

2. നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരിക്കുക: അപകടസാധ്യതകള്‍ മുന്‍കൂട്ടി കാണുന്നതിന് റോഡ്, കാലാവസ്ഥ, മറ്റ് വാഹനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ പുലര്‍ത്തുക.

3. പ്രതീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുക: മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളോട് പ്രതികരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും തയ്യാറാകുകയും ചെയ്യുക.

4. സുരക്ഷയ്ക്കും ഉത്തരവാദിത്തത്തിനും മുന്‍ഗണന നല്‍കുക: നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുക.

5. ഈ നിമിഷത്തില്‍ ശ്രദ്ധിക്കുക: മള്‍ട്ടി ടാസ്‌ക്കിങ് ഒഴിവാക്കി ഇപ്പോഴത്തെ നിമിഷത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

ആകസ്മികമായ യാന്ത്രിക തകരാറുകളില്‍ നിയന്ത്രണം പൂര്‍ണമായി നഷ്ടപ്പെട്ട് വലിയ അപകടങ്ങള്‍ക്ക് ഇടയാക്കാതെ വാഹനങ്ങളെ നിയന്ത്രണ വിധേയമാക്കി നിര്‍ത്താന്‍ മൈന്‍ഡ് ഫുള്‍ ഡ്രൈവിംഗ് കൊണ്ടേ സാധ്യമാകൂ.തകരാറിലായ വാഹനത്തിന് മികച്ച റിപ്പേര്‍ നല്‍കി സാങ്കേതിക മികവ് പരിശോധിച്ച് ഉറപ്പിച്ച് മാത്രം വീണ്ടും ഉപയോഗിക്കുന്നത് ഉത്തമമായ സുരക്ഷാ സംസ്‌കാരമാണ്.ശ്രദ്ധാപൂര്‍വ്വമായ ഡ്രൈവിംഗ് സമ്പ്രദായങ്ങള്‍ സ്വീകരിച്ചുകൊണ്ട് നമുക്ക് ബഹുമാനിക്കാം ഇത്തരം ശീലങ്ങള്‍ ഉള്ളവരെ. നമുക്കൊരുമിച്ച്, നമ്മുടെ റോഡുകള്‍ സുരക്ഷിതവും എല്ലാവര്‍ക്കും ആസ്വാദ്യകരവുമാക്കാം.

Related Posts

‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു
Kerala

‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

August 18, 2026
214
കടുത്ത പനി; മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി
Kerala

കടുത്ത പനി; മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി

August 18, 2026
55
കരിപ്പൂരിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാന സർവീസ് അപ്രതീക്ഷിതമായി റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ
Kerala

കരിപ്പൂരിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാന സർവീസ് അപ്രതീക്ഷിതമായി റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ

August 18, 2026
109
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

August 18, 2026
56
വിഴിഞ്ഞത്ത് എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; കേന്ദ്രമന്ത്രി എത്തിയില്ല, ബഹിഷ്‌കരിച്ച് മേയറും
Kerala

വിഴിഞ്ഞത്ത് എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; കേന്ദ്രമന്ത്രി എത്തിയില്ല, ബഹിഷ്‌കരിച്ച് മേയറും

August 18, 2026
50
നിയമസഭാ കയ്യാങ്കളി കേസ്; യുഡിഎഫ് മുൻ എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
Kerala

നിയമസഭാ കയ്യാങ്കളി കേസ്; യുഡിഎഫ് മുൻ എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

August 18, 2026
63
Next Post
ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

Recent News

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍

August 18, 2026
1k
ചങ്ങരംകുളം ചെറവല്ലൂര്‍ സ്വദേശി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചങ്ങരംകുളം ചെറവല്ലൂര്‍ സ്വദേശി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

August 18, 2026
553
അമ്പലപ്പുഴയിൽ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു

അമ്പലപ്പുഴയിൽ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു

August 18, 2026
391
13 കാരി പേരക്കുട്ടിയുടെ ക്വട്ടേഷന്‍’കരുവാറ്റ കൊലപാതകം’മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ’ദൃശ്യങ്ങൾ ക്വട്ടേഷന്‍ സംഘം ഫോണിലൂടെ പേരക്കുട്ടിക്ക് കാണിച്ചു കൊടുത്തു

13 കാരി പേരക്കുട്ടിയുടെ ക്വട്ടേഷന്‍’കരുവാറ്റ കൊലപാതകം’മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ’ദൃശ്യങ്ങൾ ക്വട്ടേഷന്‍ സംഘം ഫോണിലൂടെ പേരക്കുട്ടിക്ക് കാണിച്ചു കൊടുത്തു

August 18, 2026
424
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025