ചങ്ങരംകുളം:ജൂലൈ 9 പണിമുടക്ക്,ആഗസ്ത് 2 ലെ പ്രക്ഷോഭം എന്നിവ വിജയിപ്പിക്കാന്‍
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ് ടിഎ)എടപ്പാൾ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗം തീരുമാനിച്ചു.എടപ്പാൾ ബിആര്‍സി യിൽ വെച്ച് നടന പ്രവർത്തക കൺവെൻഷൻ കെഎസ്ടിഎ മലപ്പുറം ജില്ലാ പ്രസിഡണ്ട് അജിത് ലൂക്ക് ഇഎസ് ഉദ്ഘാടനം ചെയ്തു.കെഎസ്ടിഎ ഉപജില്ലാ പ്രസിഡണ്ട് കെ.എം സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ കെഎസ്ടിഎ മലപ്പുറം ജില്ലാ ജോ:സെക്രട്ടറി സിഹരിദാസൻ ,കെഎസ്ടിഎ മലപ്പുറം ജില്ലാഎക്സിക്യൂട്ടിവ് അംഗം മുഹമ്മദ് ഷെരീഫ് എന്നിവർ വിശദീകരണം നടത്തി.കെ എസ് ടി എ എടപ്പാൾ സബ്ജില്ലാ സെക്രട്ടറി സുബീന പി.പി സ്വാഗതവും ജോ:സെക്രട്ടറി ശ്രീകാന്ത് കെ.എസ് നന്ദിയും പറഞ്ഞു.ഭാരവാഹികളായ സജി സി ,അജയ് ആർ കെ.പ്രിയ പിസി അനീഷ് എംഎ എന്നിവരും സംസാരിച്ചു