തൃശ്ശൂരില്‍ അപകടകരമായി വാഹനത്തെ മറികടന്ന ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഉത്രാളിക്കാവ് ക്ഷേത്രത്തിനു മുന്‍വശത്ത് സംസ്ഥാനപാതയിലെ വളവില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു ബസ് അപകടകരമായി വാഹനത്തെ മറികടന്നത്.സംഭവത്തില്‍ തൃശ്ശൂര്‍-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലക്ഷ്മി ബസിലെ ഡ്രൈവര്‍ മിണാലൂര്‍ സജീവിന്റെ(33) ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. ഉത്രാളിയിലെ വളവില്‍ വാഹനത്തെ മറികടന്നുവന്ന ബസിന്റെ മുന്‍പില്‍നിന്ന് സ്‌കൂട്ടര്‍യാത്രക്കാരി സാഹസികമായാണ് രക്ഷപ്പെട്ടത്.ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ തെറ്റായ ദിശയില്‍ അപകടകരമായി വാഹനം ഓടിച്ചതിന് കേസെടുത്ത് കോടതിക്ക് നല്‍കും. കൂടാതെ, മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശീലനക്ലാസില്‍ പങ്കെടുക്കുകയും വേണം.സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെങ്കില്‍ റോഡുസുരക്ഷ സംബന്ധിച്ച വാഹനവകുപ്പിന്റെ നിയമങ്ങള്‍ പഠിച്ച് പരീക്ഷകൂടി പാസാകണമെന്നാണ് മറ്റൊരു നിബന്ധന. വളവുകളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് കൂടുതല്‍ ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് ജോയിന്റ് ആര്‍ടിഒ പറഞ്ഞു.











