കൊച്ചി :കേരള മാപ്പിള കലാഭവൻ പുരസ്‌കാരങ്ങളും കേരള അർബൻ ഡവലപ്‌മെൻ്റ് കൗൺസിൽ വിദ്യഭ്യാസ അവാർഡും വിദ്യാഭ്യാസ സെമിനാറും ജൂലൈ നാലിന് കളമശേരി സീപാർക്ക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല ഗായകനുള്ള ഗാനരക്‌ന പുരസ്‌കാരം എടപ്പാൾ ബാപ്പുവിനും ഏറ്റവും നല്ല പുസ്‌തകമായ ‘എസ് എം കോയ പാട്ടിൻ്റെ പൂമര് ത്തിൻ്റെ രചയിതാവ് താഹിർ ഇ സ്‌മായിൽ ചങ്ങരംകുളത്തിന് നവരത്ന പുരസ്‌കാരവും മാപ്പിളപ്പാട്ട് ഒരു സംവാദം എന്ന പുസ്‌തകത്തിൻ്റെ കർത്താവ് അസീസ് തരുവണക്ക് സുവർണ്ണതൂലിക പുരസ്‌കാരവും അഷ്റഫ് സഖാഫി പുന്നത്തിന് തുലികരത്ന പുരസ്‌കാരവും യുവ ഗായകൻ സിയാനൂരിക്ക് എ വി മുഹമ്മദ് പുരസ്‌കാരവും നൽകും. കഴിഞ്ഞ വർഷം പത്താം ക്ലാസ് , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അർബൻ കൗൺസിലിൻ്റെ ആദരവുകളും ചടങ്ങിൽ വെച്ചു സമ്മാനിക്കും.നാലിന് വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങ് കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ ഇൻഫർമേഷൻ കേരള മിഷൻ കെസ്‌മാർട്ട് ജോയിൻ്റ് ഡയറക്‌ടർ, ടിമ്പിൾ മാഗി ഉദ്ഘാടനം നിർവ്വഹിക്കും.ചടങ്ങിൽ മുൻ എംഎൽഎ അഡ്വ: കെഎൻഎ ഖാദർ, മുൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ഇ പി ജോൺസൺ,റോട്ടറി ക്ലബ് കുളമശ്ശേരി പ്രസിഡൻ്റ് അശോക് നായർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് കേരള മാപ്പിള കലാഭവൻ സിഇഒ കുഞ്ഞുമോൻ കാഞ്ഞിരത്തിങ്കൽ അറിയിച്ചു.









