• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഭാരതാംബ വിവാദം; സെനറ്റ് ഹാളിൽ ഗവർണറെ തടഞ്ഞത് ബോധപൂർവ്വം, രജിസ്‌‌‌ട്രാറെ കുറ്റപ്പെടുത്തി വിസിയുടെ റിപ്പോർട്ട്

cntv team by cntv team
June 30, 2025
in Kerala
A A
ഭാരതാംബ വിവാദം; സെനറ്റ് ഹാളിൽ ഗവർണറെ തടഞ്ഞത് ബോധപൂർവ്വം, രജിസ്‌‌‌ട്രാറെ കുറ്റപ്പെടുത്തി വിസിയുടെ റിപ്പോർട്ട്
0
SHARES
68
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദത്തിൽ രജിസ്ട്രാർ ഗവർണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ട് ചട്ടവിരുദ്ധമായി പ്രവർത്തിച്ചതായും രാജ്ഭവന് വിസിയുടെ റിപ്പോർട്ട്‌. കേരള സർവ്വകലാശാല സെനറ്റ് ഹാളിൽ ഗവർണർ വിശ്വനാഥ് ആർലേക്കർ പങ്കെടുത്ത ചടങ്ങിനിടെയുണ്ടായ സംഭവവികാസങ്ങളിൽ, രജിസ്ട്രാറുടെ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണത്തിന് വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുംമ്മൽ ശുപാർശ ചെയ്തു. ജൂൺ 25-ന് സെനറ്റ് ഹാളിൽ നടന്ന പരിപാടിയിൽ രജിസ്ട്രാറുടെ പെരുമാറ്റം അനുചിതമായിരുന്നെന്നും, അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിലാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും ചൂണ്ടിക്കാട്ടി വൈസ് ചാൻസലർ രാജ്ഭവന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ക്രിമിനൽ സ്വഭാവമുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന വിഷയമായതിനാൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം റിപ്പോർട്ടിൽ പറയുന്നു. വൈസ് ചാൻസലറുടെ റിപ്പോർട്ടിൽ രജിസ്ട്രാർക്ക് ‘കൃത്യമായ ഉത്തരവാദിത്തബോധം ഉണ്ടായില്ല’. ഒരു മതചിഹ്നത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളോ, വിശ്വാസയോഗ്യമായ റിപ്പോർട്ടോ ഇല്ലാതെയാണ് രജിസ്ട്രാർ പ്രവർത്തിച്ചത്. രജിസ്ട്രാർ, സെക്യൂരിറ്റി ഓഫീസർ, പബ്ലിക് റിലേഷൻസ് ഓഫീസർ എന്നിവരിൽ നിന്നുള്ള ഒരു റിപ്പോർട്ടിലും ആരോപിക്കപ്പെട്ട ചിഹ്നം എന്താണെന്നോ, അത് ഏത് മതത്തെ പ്രതിനിധീകരിക്കുന്നുവെന്നോ വ്യക്തമാക്കുന്നില്ല. വേദിയിൽ സന്നിഹിതനായിരുന്നിട്ടും, രജിസ്ട്രാർക്ക് താൻ അത്തരമൊരു ചിഹ്നം കണ്ടുവെന്ന് നേരിട്ട് സാക്ഷ്യപ്പെടുത്താനും സാധിച്ചില്ല. ദേശീയഗാനം ആലപിക്കുമ്പോഴും ഗവർണർ വേദിയിലായിരിക്കുമ്പോഴും ഹാളിനുള്ള അനുമതി റദ്ദാക്കിയ രജിസ്ട്രാറുടെ “ധിക്കാരപരമായ” നടപടിയിൽ പ്രൊഫ. കുന്നുംമ്മൽ അതിശയം പ്രകടിപ്പിച്ചു. ഇത് സർവകലാശാലയുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന നടപടിയാണെന്നും ഗവർണർ പദ വിയോടുള്ള അനാദരവാ ണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഭാരതമാതാവിന്റെ ചിത്രം (നിയമപ്രകാരം ഇതൊരു മതചിഹ്നമല്ല) മാലയിട്ട് പ്രദർശിപ്പിച്ചതിനാൽ ചടങ്ങ് അട്ടിമറിക്കാൻ ചില സിൻഡിക്കേറ്റ് അംഗങ്ങളുടെ സ്വാധീനത്തിൽ രജിസ്ട്രാർ പ്രവർത്തിച്ചുവെന്ന സംഘാടകരായ ശ്രീ പത്മനാഭ സേവാ സമിതിയുടെ ആരോപണവും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥാ വാർഷികാഘോഷവും പുസ്തക പ്രകാശനവും നടന്ന ചടങ്ങുമായി ബന്ധപ്പെട്ട് രാജ്ഭവൻ വിശദീകരണം തേടിയതിനെ തുടർന്നാണ് വൈസ് ചാൻസലർ റിപ്പോർട്ട് സമർപ്പിച്ചത്. ഫോട്ടോകൾ, ആഭ്യന്തര രേഖകൾ, സംഘാടകരുടെ പരാതി തുടങ്ങിയ അനുബന്ധ വിവരങ്ങളും റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. രജിസ്ട്രാറുടെ മതപരമായ ചിഹ്നം സംബന്ധിച്ച വാദങ്ങൾ ഈ രേഖകളൊന്നും സ്ഥിരീകരിക്കുന്നില്ലെന്ന് വിസി ചൂണ്ടിക്കാട്ടി.

Related Posts

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
141
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി
Kerala

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
55
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി
Crime

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
12
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
Kerala

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
275
സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്
Kerala

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
37
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
Kerala

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
394
Next Post
സംസ്ഥാനത്തുടനീളം പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും; അഞ്ചാം ഘട്ട സമരം പ്രഖ്യാപിച്ച് ആശാ വർക്കേഴ്സ്

സംസ്ഥാനത്തുടനീളം പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും; അഞ്ചാം ഘട്ട സമരം പ്രഖ്യാപിച്ച് ആശാ വർക്കേഴ്സ്

Recent News

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
141
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
55
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
12
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
275
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025