പൊന്നാനി: ബിയ്യം പതിനാറാം വാർഡ് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ
യു.എ.ഇ കെഎംസിസി ബിയ്യം യൂണിറ്റിന്റെ സഹകരണത്തോടെ ബിയ്യം പതിനാറാം വാർഡിൽ എസ്.എസ്.എൽ.സി,പ്ലസ് ടു,എൽ.എസ്.എസ്,യു.എസ്.എസ്, ബിരുദ പരീക്ഷകളിൽ വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.പൊന്നാനി കോസ്റ്റൽ പോലീസ് ഇൻസ്പെക്റ്റർ ശശീന്ദ്രൻ മേലയിൽ ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് കൗൺസിലറും നഗരസഭാ പ്രതിപക്ഷ നേതാവുമായ ഫർഹാൻ ബിയ്യം അധ്യക്ഷത വഹിച്ചു.എം പി യൂസഫ് അമീർ, സി വി ഇബ്രാഹീം മാസ്റ്റർ, എം പി സുരേഷ്,കെ പി അബ്ദുറസാഖ്,സബീൽ ബിയ്യം,സി പി ജാബിർ,ടി വി സക്കീർ,ടി താഹ,എ വി കെ ശകീഫ് എന്നിവർ സംസാരിച്ചു