• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഞങ്ങള്‍ക്ക് രാജ്യമാണ് വലുത്, മറ്റ് ചിലര്‍ക്ക് മോദിയും’: ശശി തരൂരിനെതിരെ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

cntv team by cntv team
June 25, 2025
in Kerala
A A
ഞങ്ങള്‍ക്ക് രാജ്യമാണ് വലുത്, മറ്റ് ചിലര്‍ക്ക് മോദിയും’: ശശി തരൂരിനെതിരെ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ
0
SHARES
98
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആവര്‍ത്തിച്ച് പ്രശംസിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപിയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ചിലര്‍ക്ക് മോദിയാണ് വലുതെന്നും അവരെ സംബന്ധിച്ചിടത്തോളം രാജ്യം രണ്ടാമതാണ് എന്നുമാണ് ഖര്‍ഗെ പറഞ്ഞത്. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ഖര്‍ഗെയുടെ പ്രതികരണം. ‘ശശി തരൂരിന്റെ ഭാഷ വളരെ നല്ലതാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിലനിര്‍ത്തിയിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിലുള്‍പ്പെടെ ഞങ്ങള്‍ രാജ്യതാല്‍പ്പര്യത്തിനൊപ്പം നിന്നു. രാജ്യമായിരുന്നു ഞങ്ങള്‍ക്ക് പ്രധാനം. പക്ഷെ മറ്റ് ചിലര്‍ക്ക് മോദിയാണ് വലുത്. രാജ്യമൊക്കെ രണ്ടാമതാണ്. അതിനിപ്പോള്‍ നമുക്ക് എന്തുചെയ്യാനാകും?’- മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു.തരൂരിന്റെ ഇംഗ്ലീഷ് വായിച്ചിട്ട് തനിക്ക് മനസിലാകുന്നില്ലെന്നും അത് വായിച്ച് മനസിലാക്കാന്‍ കുറച്ച് സമയം വേണമെന്നും ഖര്‍ഗെ പരിഹസിച്ചു. രാജ്യത്തിന്റെ ഐക്യമാണ് കോണ്‍ഗ്രസിന് വലുതെന്നും വേറെ ആര്‍ക്കെങ്കിലും മറ്റ് അഭിപ്രായങ്ങളുണ്ടെങ്കില്‍ അവര്‍ പറയട്ടെ എന്നും ഖര്‍ഗെ പറഞ്ഞു. ‘രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. അടിയന്തരാവസ്ഥയെ കുറ്റപ്പെടുത്തി രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യം സൃഷ്ടിക്കുകയാണ് മോദി സര്‍ക്കാര്‍. രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കഴിഞ്ഞുപോയ കാര്യങ്ങളെ കുറ്റപ്പെടുത്തുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരിന്റെ കളളത്തരങ്ങള്‍ മൂടിവയ്ക്കാനാണ് ഇപ്പോഴത്തെ നാടകങ്ങള്‍.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നിരവധി തവണയാണ് ശശി തരൂര്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി പരാമര്‍ശങ്ങള്‍ നടത്തിയത്. സമാനതകളില്ലാത്ത ഊര്‍ജ്ജമാണ് പ്രധാനമന്ത്രിക്കെന്നും പ്രധാനമന്ത്രിയുടെ ഊര്‍ജ്ജവും ചലനാത്മകതയും ലോക വേദികളില്‍ ഇന്ത്യയുടെ സ്വത്താണെന്നും ദി ഹിന്ദുവിലെഴുതിയ ലേഖനത്തിലാണ് ശശി തരൂര്‍ പറഞ്ഞത്. ശശി തരൂരിന്റെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

Related Posts

സിവില്‍ പൊലീസ് ഓഫീസറെ വെട്ടിക്കൊന്ന കേസ്; ഭർത്താവിന് മൂന്ന് ജീവപര്യന്തം കഠിന തടവ്
Kerala

സിവില്‍ പൊലീസ് ഓഫീസറെ വെട്ടിക്കൊന്ന കേസ്; ഭർത്താവിന് മൂന്ന് ജീവപര്യന്തം കഠിന തടവ്

April 10, 2026
29
സംസ്ഥാനം ചുട്ടുപൊള്ളുന്നു, സാധാരണയേക്കാൾ മൂന്ന് ഡിഗ്രി അധിക താപനില; പാലക്കാട്‌ 39 ഡിഗ്രി ചൂട്
Kerala

സംസ്ഥാനം ചുട്ടുപൊള്ളുന്നു, സാധാരണയേക്കാൾ മൂന്ന് ഡിഗ്രി അധിക താപനില; പാലക്കാട്‌ 39 ഡിഗ്രി ചൂട്

April 10, 2026
7
‘സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിൻ്റെയും, കാന്തപുരം സമസ്തയുടെയും വോട്ടുകൾ കിട്ടി; തവനൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും’; കെ ടി ജലീൽ
Kerala

‘സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിൻ്റെയും, കാന്തപുരം സമസ്തയുടെയും വോട്ടുകൾ കിട്ടി; തവനൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും’; കെ ടി ജലീൽ

April 10, 2026
76
‘യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകും; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും’; രമേശ് ചെന്നിത്തല
Kerala

‘യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകും; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും’; രമേശ് ചെന്നിത്തല

April 10, 2026
46
ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കിട്ടിയത് 1200 അടി താഴ്‌ചയിൽ നിന്ന്
Kerala

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കിട്ടിയത് 1200 അടി താഴ്‌ചയിൽ നിന്ന്

April 10, 2026
612
ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന് ജാമ്യം
Kerala

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിന് ജാമ്യം

April 10, 2026
44
Next Post
മമ്മൂക്കയോട് സംസാരിച്ചാൽ പരിഹാരം ഉണ്ടാകും, ലഹരിമരുന്നിനെതിരെ സര്‍ക്കാരിനോട് കൈകോര്‍ത്ത് “ടോക് ടു മമ്മൂക്ക”

മമ്മൂക്കയോട് സംസാരിച്ചാൽ പരിഹാരം ഉണ്ടാകും, ലഹരിമരുന്നിനെതിരെ സര്‍ക്കാരിനോട് കൈകോര്‍ത്ത് "ടോക് ടു മമ്മൂക്ക"

Recent News

ജനനായകൻ ചേർന്ന സംഭവം: മുന്നറിയിപ്പുമായി നിർമാതക്കൾ, ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും

ജനനായകൻ ചേർന്ന സംഭവം: മുന്നറിയിപ്പുമായി നിർമാതക്കൾ, ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും

April 10, 2026
19
സിവില്‍ പൊലീസ് ഓഫീസറെ വെട്ടിക്കൊന്ന കേസ്; ഭർത്താവിന് മൂന്ന് ജീവപര്യന്തം കഠിന തടവ്

സിവില്‍ പൊലീസ് ഓഫീസറെ വെട്ടിക്കൊന്ന കേസ്; ഭർത്താവിന് മൂന്ന് ജീവപര്യന്തം കഠിന തടവ്

April 10, 2026
29
സംസ്ഥാനം ചുട്ടുപൊള്ളുന്നു, സാധാരണയേക്കാൾ മൂന്ന് ഡിഗ്രി അധിക താപനില; പാലക്കാട്‌ 39 ഡിഗ്രി ചൂട്

സംസ്ഥാനം ചുട്ടുപൊള്ളുന്നു, സാധാരണയേക്കാൾ മൂന്ന് ഡിഗ്രി അധിക താപനില; പാലക്കാട്‌ 39 ഡിഗ്രി ചൂട്

April 10, 2026
7
‘സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിൻ്റെയും, കാന്തപുരം സമസ്തയുടെയും വോട്ടുകൾ കിട്ടി; തവനൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും’; കെ ടി ജലീൽ

‘സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിൻ്റെയും, കാന്തപുരം സമസ്തയുടെയും വോട്ടുകൾ കിട്ടി; തവനൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും’; കെ ടി ജലീൽ

April 10, 2026
76
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025