• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ജാനകി VS സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദം; സെൻസർ ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

cntv team by cntv team
June 25, 2025
in Kerala
A A
‘ജാനകി VS സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദം; സെൻസർ ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി
0
SHARES
62
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രധാന കഥാപാത്രത്തിലെത്തുന്ന ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിൽ ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. സെൻസർ ബോർഡ് റിവ്യൂ കമ്മിറ്റി പ്രിവ്യൂ പൂർണമായി കണ്ടതിന് ശേഷം കേസ് പരിഗണിക്കാമെന്ന നിലപാടിലാണ് ഹൈക്കോടതി. അതേസമയം, സെൻട്രൽ ബോർഡ് ഓഫ് സർട്ടിഫിക്കേഷൻ നാളെയായിരിക്കും ചിത്രത്തിന്റെ പ്രിവ്യൂ കാണുക.വിഷയത്തിൽ സെൻസർ ബോർഡിനോട് കോടതി വിശദീകരണം തേടി. മറ്റന്നാൾ ഹർജി പരിഗണിക്കുമ്പോൾ തീരുമാനം അറിയിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. സെൻസർ ബോർഡിന്റെ തുടർനിലപാട് അറിഞ്ഞതിന് ശേഷം കേസിൽ കക്ഷി ചേരാമെന്നാണ് ഫെഫ്കയുടെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും നിലപാട്.‘ജാനകി’ എന്നത് ഹൈന്ദവ ദൈവമായ സീതയുടെ പേരാണെന്നും അത് മാറ്റണമെന്നുമായിരുന്നു സെൻസർ ബോർഡ് മുന്നോട്ട് വെച്ച നിർദേശം. ഇതിനെ തുടർന്നാണ് വെള്ളിയാഴ്ച തീയറ്ററിൽ റിലീസിനെത്തേണ്ട ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചത്. പേരിൽ ഒരു തരത്തിലുള്ള മാറ്റമുണ്ടാകില്ലെന്ന നിലപാടിൽ ഉറച്ച് നിന്ന അണിയറ പ്രവർത്തകർ നിയമനടപടിക്കായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. റീജണൽ സെൻസറിംഗ് കമ്മിറ്റി അംഗീകാരം നൽകിയ ശേഷം ഇക്കാര്യത്തിൽ അസാധാരണമായ കാലതാമസം ഉണ്ടാകുന്നുവെന്ന് കോസ്മോസ് എന്റർടെയ്ൻമെന്റ്സ് കോടതിയെ ധരിപ്പിച്ചു. സിനിമയുടെ റിലീസിംഗ് വൈകിയത് സാരമായ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്നും അണിയറ പ്രവർത്തകർ ചൂണ്ടിക്കാട്ടി.നാളെ ബോംബെയിൽ റിവൈസിഗ് കമ്മിറ്റി ചേർന്ന് വീണ്ടും സിനിമ കാണുമെന്ന അറിയിപ്പും അണിയറ പ്രവർത്തകർ കോടതിയെ ധരിപ്പിച്ചു. ഇതോടെയാണ് വിഷയം മറ്റന്നാൾ പരിഗണിക്കാൻ മാറ്റിയത്.

Related Posts

‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു
Kerala

‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

August 18, 2026
211
കടുത്ത പനി; മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി
Kerala

കടുത്ത പനി; മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി

August 18, 2026
54
കരിപ്പൂരിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാന സർവീസ് അപ്രതീക്ഷിതമായി റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ
Kerala

കരിപ്പൂരിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാന സർവീസ് അപ്രതീക്ഷിതമായി റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ

August 18, 2026
108
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

August 18, 2026
56
വിഴിഞ്ഞത്ത് എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; കേന്ദ്രമന്ത്രി എത്തിയില്ല, ബഹിഷ്‌കരിച്ച് മേയറും
Kerala

വിഴിഞ്ഞത്ത് എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; കേന്ദ്രമന്ത്രി എത്തിയില്ല, ബഹിഷ്‌കരിച്ച് മേയറും

August 18, 2026
50
നിയമസഭാ കയ്യാങ്കളി കേസ്; യുഡിഎഫ് മുൻ എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
Kerala

നിയമസഭാ കയ്യാങ്കളി കേസ്; യുഡിഎഫ് മുൻ എംഎൽഎമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

August 18, 2026
63
Next Post
‘അൻവറിന്റെ കാര്യം ഞാൻ ഒറ്റയ്ക്ക് തീരുമാനിച്ചതല്ല, എല്ലാവരും ചേർന്ന് തീരുമാനിച്ചത്’; വി.ഡി. സതീശൻ

‘അൻവറിന്റെ കാര്യം ഞാൻ ഒറ്റയ്ക്ക് തീരുമാനിച്ചതല്ല, എല്ലാവരും ചേർന്ന് തീരുമാനിച്ചത്’; വി.ഡി. സതീശൻ

Recent News

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍

August 18, 2026
797
ചങ്ങരംകുളം ചെറവല്ലൂര്‍ സ്വദേശി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചങ്ങരംകുളം ചെറവല്ലൂര്‍ സ്വദേശി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

August 18, 2026
446
അമ്പലപ്പുഴയിൽ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു

അമ്പലപ്പുഴയിൽ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു

August 18, 2026
370
13 കാരി പേരക്കുട്ടിയുടെ ക്വട്ടേഷന്‍’കരുവാറ്റ കൊലപാതകം’മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ’ദൃശ്യങ്ങൾ ക്വട്ടേഷന്‍ സംഘം ഫോണിലൂടെ പേരക്കുട്ടിക്ക് കാണിച്ചു കൊടുത്തു

13 കാരി പേരക്കുട്ടിയുടെ ക്വട്ടേഷന്‍’കരുവാറ്റ കൊലപാതകം’മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ’ദൃശ്യങ്ങൾ ക്വട്ടേഷന്‍ സംഘം ഫോണിലൂടെ പേരക്കുട്ടിക്ക് കാണിച്ചു കൊടുത്തു

August 18, 2026
392
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025