ന്യൂഡൽഹി: വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇന്ത്യൻ റെയിൽവേ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു. ജൂലൈ 1 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. നോൺ-എസി മെയിൽ/എക്സ്പ്രസ് ട്രെയിനുകളിൽ കിലോമീറ്ററിന് ഒരു പൈസയും എസി ക്ലാസുകളിൽ കിലോമീറ്ററിന് രണ്ട് പൈസയും വർധനവുണ്ടാകും. 500 കിലോമീറ്റർ വരെയുള്ള സബർബൻ യാത്രകൾക്കും സെക്കൻഡ് ക്ലാസ് യാത്രകൾക്കും നിരക്ക് വർധന ബാധകമാകില്ല. എന്നാൽ, 500 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് സെക്കൻഡ് ക്ലാസിൽ കിലോമീറ്ററിന് അര പൈസ വർധനവുണ്ടാകും. പ്രതിമാസ സീസൺ ടിക്കറ്റുകളിൽ മാറ്റമുണ്ടാകില്ലെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.ജൂലൈ 1 മുതൽ തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന് ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. സാധാരണ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റിന്റെ ആനുകൂല്യം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നീക്കം. IRCTC വെബ്സൈറ്റോ ആപ്പോ വഴി ആധാർ വെരിഫിക്കേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമേ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ. ജൂലൈ 15 മുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി വെരിഫിക്കേഷൻ കൂടി നിർബന്ധമാക്കും.തത്കാൽ ടിക്കറ്റ് ബുക്കിങ്ങിൽ റെയിൽവേ ഏജന്റുമാർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എസി ക്ലാസ് ബുക്കിങ്ങിന് രാവിലെ 10 മുതൽ 10.30 വരെയും, നോൺ-എസി ക്ലാസിന് രാവിലെ 11 മുതൽ 11.30 വരെയും ഏജന്റുമാർക്ക് ബുക്കിങ് നടത്താൻ കഴിയില്ല. ഈ നടപടി തത്കാൽ ടിക്കറ്റുകളുടെ ദുരുപയോഗം തടയാനാണ്. നിരക്ക് വർധനവിന്റെ വിശദാംശങ്ങൾ: നോൺ-എസി മെയിൽ/എക്സ്പ്രസ്: കിലോമീറ്ററിന് 1 പൈസ വർധന.എസി ക്ലാസുകൾ: കിലോമീറ്ററിന് 2 പൈസ വർധന.സെക്കൻഡ് ക്ലാസ് (500 കിലോമീറ്ററിന് മുകളിൽ): കിലോമീറ്ററിന് 0.5 പൈസ വർധന.സബർബൻ ട്രെയിനുകൾ, പ്രതിമാസ സീസൺ ടിക്കറ്റുകൾ: നിരക്ക് വർധനവ് ബാധകമല്ല. ജൂലൈ ഒന്ന് മുതൽ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിക്കും: തത്കാൽ ബുക്കിങ്ങിന് ആധാർ വെരിഫിക്കേഷൻ നിർബന്ധം