• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

25,000 വോട്ടിന് ജയിക്കും, ഞാൻ ജയിച്ചില്ലെങ്കിൽ ഒളിഞ്ഞ പിണറായി ജയിക്കണം- അൻവർ

cntv team by cntv team
June 21, 2025
in Kerala, Politics
A A
25,000 വോട്ടിന് ജയിക്കും, ഞാൻ ജയിച്ചില്ലെങ്കിൽ ഒളിഞ്ഞ പിണറായി ജയിക്കണം- അൻവർ
0
SHARES
258
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം അടുത്തദിവസം പുറത്തുവരാനിരിക്കേ മാധ്യമങ്ങളെക്കണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി. അന്‍വര്‍. മണ്ഡലത്തില്‍ 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് അന്‍വര്‍ പറഞ്ഞു. രാഷ്ട്രീയത്തിനപ്പുറം മനുഷ്യരുടെ നിലനില്‍പ്പിനായുള്ള പോരാട്ടമായിരുന്നു നിലമ്പൂരിലേത്. ആ ഫലം നിലമ്പൂരില്‍ കാണും. പിണറായിസത്തിന്റെ തകര്‍ച്ചയുടെ തുടക്കം നിലമ്പൂരില്‍നിന്നായിരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.ഒരു ഇഫക്ടുമില്ലാത്ത ഒരു മനുഷ്യന്‍ നിലമ്പൂരില്‍ മത്സരിച്ചിട്ട് ഒരു എക്‌സിറ്റ് പോള്‍ നടത്താന്‍പോലുമുള്ള ധൈര്യം ഒരു ചാനലിനുമുണ്ടായില്ല. കേരളത്തിന്റെ അടുത്ത കാലത്തെ ചരിത്രത്തില്‍ ആദ്യമായാണിത്. നിലമ്പൂരിലേത് അടിച്ചേല്‍പ്പിച്ച തിരഞ്ഞെടുപ്പാണെന്നും ജനങ്ങള്‍ അതില്‍ പ്രതിഷേധത്തിലാണെന്നുമായിരുന്നു ഇടതു-വലതു മുന്നണികള്‍ പ്രചരിപ്പിച്ചത്. പക്ഷേ, ജനം ഈ തിരഞ്ഞെടുപ്പിനെ ആവേശപൂര്‍വം സ്വീകരിച്ചെന്നാണ് പോളിങ് ശതമാനം തെളിയിക്കുന്നത്. കാലാവസ്ഥ അനുകൂലമല്ലാതിരുന്നിട്ടുപോലും ജനം വോട്ടുചെയ്തു. 2021-ലേതിനെക്കാള്‍ 1224 പേര്‍കൂടുതല്‍ പേര്‍ ഇത്തവണ വോട്ടുചെയ്‌തെന്നും അന്‍വര്‍ പറഞ്ഞു.ജനങ്ങളുടെ നിലനില്‍പ്പിനുവേണ്ടിയുള്ളതാണ് തന്റെ പോരാട്ടം. സഹോദരിമാരും അമ്മമാരുമാണ് തനിക്കേറ്റവും കൂടുതൽ വോട്ടുചെയ്തത്. മണ്ഡലത്തില്‍ മത്സരിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല. ഉദ്ദേശിച്ചിരുന്നെങ്കില്‍ ചിത്രം വേറെയാവുമായിരുന്നു. മുഖ്യമന്ത്രിയും ഇതരസംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എംഎല്‍എമാരുമുള്‍പ്പെടെ എത്തി നിലമ്പൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചു. ഇങ്ങനെ നിലമ്പൂരിലെ എല്ലാ വീടിന്റെ അടുക്കളയിലും കയറി കാലുപിടിക്കുന്ന ഗതികേടിലേക്ക് കേരളത്തിലെ മുഴുവന്‍ മന്ത്രിമാരെയും എംഎല്‍എമാരെയും എത്തിക്കാന്‍ തനിക്ക് കഴിഞ്ഞു. ജനത്തിന്റെ വില കാട്ടിക്കൊടുത്തു. ഇതിലും വലിയ ഒരു ജയം ഇനി എന്തുവേണമെന്നും അന്‍വര്‍ ചോദിച്ചു.രാഷ്ട്രീയത്തിനപ്പുറം മനുഷ്യരുടെ നിലനില്‍പ്പിനായുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. ആ ഫലം നിലമ്പൂരില്‍ കാണും. നിലമ്പൂരിലെ മനുഷ്യരുടെ ഹൃദയംതൊട്ട പ്രാര്‍ഥനയ്ക്ക് ഒരുത്തരമുണ്ടാകും. നിലമ്പൂരിലെ വോട്ടര്‍മാര്‍ക്ക് അത് മനസ്സിലായിട്ടുണ്ടെങ്കില്‍ 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും. മണ്ഡലത്തില്‍ 50 ശതമാനത്തിലധികം പേര്‍ രാഷ്ട്രീയത്തിനതീതമായി ചിന്തിച്ചാണ് വോട്ട് ചെയ്തതെന്നാണ് വിശ്വാസമെന്നും അന്‍വര്‍ പറഞ്ഞു.തനിക്ക് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിണറായിസം തോല്‍ക്കണം. രണ്ട് പിണറായിമാരാണ് മണ്ഡലത്തിലുള്ളത്. ഒന്ന് തെളിഞ്ഞ പിണറായിയും മറ്റൊന്ന് ഒളിഞ്ഞ പിണറായിയും. തനിക്ക് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തെളിഞ്ഞ പിണറായി തോല്‍ക്കണം. അപ്പോള്‍ സ്വാഭാവികമായും യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ജയിക്കേണ്ടതെന്നും അന്‍വര്‍ പറഞ്ഞു.

Related Posts

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്
Kerala

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
22
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
Kerala

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
292
ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും
Business

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
54
കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ
Kerala

കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ

October 3, 2026
133
ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്
Kerala

ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്

October 3, 2026
32
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

October 3, 2026
121
Next Post
പാരീസ് ഡയമണ്ട് ലീഗ് കിരീടം എറിഞ്ഞിട്ട് നീരജ് ചോപ്ര; സീസണിലെ ആദ്യ സ്വർണം

പാരീസ് ഡയമണ്ട് ലീഗ് കിരീടം എറിഞ്ഞിട്ട് നീരജ് ചോപ്ര; സീസണിലെ ആദ്യ സ്വർണം

Recent News

പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

October 3, 2026
54
ഗ്യാനേഷ് കുമാറിന്റെ രാജി; ഒക്ടോബർ 9 ന് വിവിധ നഗരങ്ങളിൽ പ്രതിഷേധം നടത്താൻ DYFI -SFI

ഗ്യാനേഷ് കുമാറിന്റെ രാജി; ഒക്ടോബർ 9 ന് വിവിധ നഗരങ്ങളിൽ പ്രതിഷേധം നടത്താൻ DYFI -SFI

October 3, 2026
20
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

October 3, 2026
25
ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

October 3, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025