• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, December 24, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

‘റസീനയുടെ മരണത്തിന് പിന്നിൽ ആൺ സുഹൃത്ത്, 40 പവനും പണവും തട്ടി’; അറസ്റ്റിലായ മക്കൾ പാവങ്ങളെന്ന് മാതാവ്

cntv team by cntv team
June 20, 2025
in Crime
A A
‘റസീനയുടെ മരണത്തിന് പിന്നിൽ ആൺ സുഹൃത്ത്, 40 പവനും പണവും തട്ടി’; അറസ്റ്റിലായ മക്കൾ പാവങ്ങളെന്ന് മാതാവ്
0
SHARES
472
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: പിണറായി കായലോട് 40കാരിയായ
റസീന
ജീവനൊടുക്കിയ സംഭവത്തിൽ പിടിയിലായ എസ്‌ഡിപിഐ പ്രവർത്തകരായ പ്രതികളെ അനുകൂലിച്ചും പൊലീസിനെ വിമർശിച്ചും മരിച്ച യുവതിയുടെ ഉമ്മ. പ്രതികൾ കുറ്റക്കാരല്ലെന്നും പൊലീസിൻ്റെ വാദം തെറ്റാണെന്നും റസീനയുടെ ഉമ്മ ഫാത്തിമ പ്രതികരിച്ചു.‌ മരണത്തിന് പിന്നി​ൽ മയ്യിൽ സ്വദേശിയായ ആൺസുഹൃത്താണെന്നും അയാൾ റസീനയുടെ 40 പവൻ സ്വർണവും പണവും തട്ടിയെടുത്തുവെന്നും റസീനയുടെ മാതാവ് ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണ്. സദാചാര പൊലീസിങ് നടന്നിട്ടില്ലെന്നും അവർ പറഞ്ഞു.

‘ഇയാളുമായി കൂട്ടുകെട്ട് തുടങ്ങിയ ശേഷം നമ്മളെ കണ്ടുകൂടാത്ത രീതിയിലായിരുന്നു പെരുമാറ്റം. ഇവൻ അവിടെ വരുന്ന വിവരം രണ്ടു ദിവസം മുമ്പാണ് അറിഞ്ഞത്. എന്റെ മോൾക്ക് നീതി കിട്ടണം. ഇഷ്ടംപോലെ സ്വർണം ഉണ്ടായിരുന്നു. 40 പവനോളം നൽകിയാണ് വിവാഹം കഴിപ്പിച്ചത്. ഇപ്പോൾ സ്വർണം ഒന്നുമില്ല, കുറേ പേരോട് കടവും വാങ്ങിയിട്ടുണ്ട്. മരണശേഷമാണ് ഓരോരുത്തർ വന്ന് കടം വാങ്ങിയതിന്റെ കണക്ക് പറയുന്നത്. അവൻ മോളെ ചൂഷണം ചെയ്തിട്ടുണ്ട് എന്നാണ് തോന്നുന്നത്. ഒന്നുരണ്ടു തവണ കാറിൽ കയറി പോകുന്നത് ചിലർ കണ്ടിരുന്നു. ഇപ്പോൾ അറസ്റ്റിലായവർ പാവങ്ങളാണ്. എന്റെ ചേച്ചിയുടെ മക്കളാണ്. അവർ നല്ലതിന് വേണ്ടിയാണ് ചെയ്തത്. അവർ കാറിൽനിന്ന് ഇറക്കി സ്കൂട്ടറിൽ വീട്ടിൽ കൊണ്ടുവിടുകയാണ് ചെയ്തത്. വേറെ ഒന്നും അവർ ചെയ്തിട്ടില്ല’ – മാതാവ് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സദാചാര ആക്രമണമെന്നരോപിച്ച് എസ്ഡിപിഐ പ്രവർത്തകരായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തവരെല്ലാം യുവതിയുടെ ബന്ധുക്കളാണ്. സദാചാര ആക്രമണം തന്നെയെന്നും തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പറമ്പായി സ്വദേശികളായ വി സി മുബഷിർ, കെ എ ഫൈസൽ, വി കെ റഫ്നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആൺസുഹൃത്തുമായി കാറിൽ ഒരുമിച്ച് കണ്ടതിന്റെ പേരിൽ പരസ്യ വിചാരണ നടത്തിയ മനോവിഷമത്തിലാണ് പറമ്പായി സ്വദേശി റസീന ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്.

കണ്ണൂർ മയ്യിൽ സ്വദേശിയായ യുവാവിനൊപ്പം അച്ചങ്കര പള്ളിക്ക് സമീപം കാറിൽ സംസാരിച്ചിരിക്കുകയായിരുന്നു റസീന. നിലവിൽ അറസ്റ്റിലായ യുവാക്കൾ ഇരുവരെയും ചോദ്യം ചെയ്തു. കൂടുതൽ ആൾക്കാരെ വിളിച്ചുവരുത്തി പരസ്യമായി അപമാനിച്ചെന്നും റസീനയുടെ കുറിപ്പിലുണ്ടെന്ന് പൊലീസ് പറയുന്നു. തുടർന്ന് യുവാവിനെ സമീപത്തെ മൈതാനത്ത് എത്തിച്ച് ക്രൂരമായി മർദിച്ചെന്നും മൊബൈൽ ഫോണും ടാബും പ്രതികൾ കൈക്കലാക്കിയെന്നും പരാതിയുണ്ട്. പിന്നാലെയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. റസീനയുടെ കുടുംബത്തിന്റെ പരാതിയിൽ തലശേരി എസിപിയുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts

കോഴിക്കോട്ട് ആറ് വയസുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു; നടുക്കം മാറാതെ നാട്ടുകാർ
Crime

കോഴിക്കോട്ട് ആറ് വയസുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു; നടുക്കം മാറാതെ നാട്ടുകാർ

December 20, 2025
1.4k
വാളയാറിലെ ആള്‍ക്കൂട്ടക്കൊല; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
Crime

വാളയാറിലെ ആള്‍ക്കൂട്ടക്കൊല; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

December 19, 2025
311
വാളയാറിലെ ആള്‍ക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട റാം നാരായണന്‍റെ ശരീരത്തിൽ 40ലധികം മുറിവുകള്‍, പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്
Crime

വാളയാറിലെ ആള്‍ക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട റാം നാരായണന്‍റെ ശരീരത്തിൽ 40ലധികം മുറിവുകള്‍, പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

December 19, 2025
285
ഏഴ് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, പുറത്തുപറയരുതെന്ന് ഭീഷണി; കുന്നംകുളത്തു അദ്ധ്യാപകൻ അറസ്റ്റിൽ
Crime

ഏഴ് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, പുറത്തുപറയരുതെന്ന് ഭീഷണി; കുന്നംകുളത്തു അദ്ധ്യാപകൻ അറസ്റ്റിൽ

December 19, 2025
1.2k
വാളയാറിലെ ആള്‍ക്കൂട്ട മർദനം; മരിച്ച ഇതര സംസ്ഥാന തൊഴിലാളി നേരിട്ടത് മണിക്കൂറുകൾ നീണ്ട ആൾക്കൂട്ടവിചാരണ
Crime

വാളയാറിലെ ആള്‍ക്കൂട്ട മർദനം; മരിച്ച ഇതര സംസ്ഥാന തൊഴിലാളി നേരിട്ടത് മണിക്കൂറുകൾ നീണ്ട ആൾക്കൂട്ടവിചാരണ

December 19, 2025
355
ആദ്യ ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലെ വിലക്ക് ജനുവരി 7വരെ നീട്ടി ഹൈക്കോടതി
Crime

ആദ്യ ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലെ വിലക്ക് ജനുവരി 7വരെ നീട്ടി ഹൈക്കോടതി

December 18, 2025
71
Next Post
ആര്യാടൻ ഷൗകത്തിന്റെ വിജയത്തിന് വേണ്ടി നന്നായി പ്രവർത്തിച്ചു, യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണ്’; പി കെ കുഞ്ഞാലിക്കുട്ടി

ആര്യാടൻ ഷൗകത്തിന്റെ വിജയത്തിന് വേണ്ടി നന്നായി പ്രവർത്തിച്ചു, യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണ്’; പി കെ കുഞ്ഞാലിക്കുട്ടി

Recent News

മെസിയുടെ സഹോദരിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; വിവാഹം മാറ്റിവെച്ചു

മെസിയുടെ സഹോദരിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; വിവാഹം മാറ്റിവെച്ചു

December 23, 2025
180
ക്രിസ്തുമസിനെ വരെവേല്‍ക്കാന്‍ കൂറ്റന്‍ ഖ്രീസ്തുമസ് ട്രീ ഒരുക്കി എം.പി.പി.എംയൂത്ത് അസോസിയേഷൻ

ക്രിസ്തുമസിനെ വരെവേല്‍ക്കാന്‍ കൂറ്റന്‍ ഖ്രീസ്തുമസ് ട്രീ ഒരുക്കി എം.പി.പി.എംയൂത്ത് അസോസിയേഷൻ

December 23, 2025
40
ചാലിശ്ശേരിക്ക് ദൃശ്യവിരുന്നൊരുക്കി യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ നടന്ന നുഹ്റോദ് യെൽദോ ക്രിസ്മസ് റോഡ് ഷോ

ചാലിശ്ശേരിക്ക് ദൃശ്യവിരുന്നൊരുക്കി യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ നടന്ന നുഹ്റോദ് യെൽദോ ക്രിസ്മസ് റോഡ് ഷോ

December 23, 2025
39
തിരൂരങ്ങാടി യത്തീംഖാന കമ്മറ്റി നിർവാഹക സമിതി അംഗവുമായിരുന്ന മൂന്ന് കണ്ടൻ ഇബ്രാഹിം എന്ന മോൻ നിര്യാതനായി

തിരൂരങ്ങാടി യത്തീംഖാന കമ്മറ്റി നിർവാഹക സമിതി അംഗവുമായിരുന്ന മൂന്ന് കണ്ടൻ ഇബ്രാഹിം എന്ന മോൻ നിര്യാതനായി

December 23, 2025
117
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025